Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
മെട്രോ ലിങ്ക് സർവീസ് അഞ്ച് റൂട്ടുകളിൽ കൂടി പുനരാരംഭിച്ചു

September 27, 2021

September 27, 2021

കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ താത്കാലികമായി നിർത്തിവെച്ച "മെട്രോ ലിങ്ക്" സർവീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ദോഹയിലെ മെട്രോ സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ ദൂരപരിധിയിൽ ഉളള യാത്രക്കാർക്ക് സ്റ്റേഷനിൽ എത്താൻ സൗകര്യമൊരുക്കുന്ന ബസ് സർവീസാണ് മെട്രോ ലിങ്ക്. അൽ മെസ്സില (M207), അൽ ദോഹ (M112), അൽ ജദീദ (M113), ഉമ്മു ഗുവൈലിന(M116), അൽ മത്തർ അൽ ഖദീം (M120) എന്നീ റൂട്ടുകളിലെ സർവീസാണ് പുനരാരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് മെട്രോ ലിങ്ക് വ്യാപിപ്പിക്കുമെന്ന സൂചനയും അധികൃതർ നൽകി.


Latest Related News