Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം,അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 6

May 04, 2022

May 04, 2022

ദോഹ : ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കേന്ദ്ര സർവ്വകലാശാലകളിലേക്കും ബിരുദ,പിജി കോഴ്‌സുകളിലേക്കുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് (സിയുഇടി-യുജി) അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 6 ആയിരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയായ  CUET അറിയിച്ചു.ദോഹയിലും ഇത്തവണ പരീക്ഷ എഴുതാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മെയ് 6 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പ് അപേക്ഷിക്കണം.

അപേക്ഷിക്കാനുള്ള ലിങ്ക്(ഇവിടെ ക്ലിക്ക് ചെയ്യാം)

പരീക്ഷയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.ഇത്തവണ പ്ലസ് ടു ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും CUET  ടെസ്റ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.

ഈ വർഷം മുതൽ National Testing Agency (NTA) കീഴിൽ CUET-UG വഴിയായിരിക്കും ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ ബിരുദ,ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷകൾ നടത്തുക.ഇന്ത്യയിലെ 44 കേന്ദ്ര സർവ്വകലാശാലകളിലെ നിരവധി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിന് CUETപ്രവേശന പരീക്ഷ എഴുതേണ്ടത് നിർബന്ധമാണ്.ഇതിന് പുറമെ,എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ( JEE), നീറ്റ്(NEET) പ്രവേശന പരീക്ഷകൾ നടത്താനുള്ള ചുമതലയും CUETക്കായിരിക്കും.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി എന്നിവയിൽ ഏതെങ്കിലുമൊരു കേന്ദ്രസർവകലാശാലയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ CUET യുടെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.

ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, എൽഎൽബി, ബിടെക് ഇന്റഗ്രേറ്റഡ് പിജി, ബിപിഎ (ബാച്ചിലർ ഇൻ പെർഫോമിംഗ് ആർട്‌സ്) തുടങ്ങി വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്‌സുകളിലേക്കും അവരുടെ അഭിരുചിക്കും താൽപ്പര്യത്തിനും അനുസൃതമായി അപേക്ഷിക്കാം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News