Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ തണുത്തുവിറയ്ക്കും : ഈ ആഴ്ച്ച താപനില എട്ട് ഡിഗ്രിയിലും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

January 19, 2022

January 19, 2022

ദോഹ : ഖത്തറിൽ ഈ വാരം അന്തരീക്ഷ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലും ഉൾഭാഗങ്ങളിലും ആവും താപനില ഏറ്റവും കുറയുക. വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റുവീശാനും, പലയിടങ്ങളിലും മഴ പെയ്യാനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ശക്തമായ കാറ്റും, ഇടവിട്ട മഴയും കാരണം ഖത്തറിലെ കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുകയാണെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൾ അസീസ് അൽ ഹമീദി അഭിപ്രായപ്പെട്ടു. ഖത്തർ ടീവിയിലെ പ്രോഗ്രാമിൽ സംസാരിക്കവെയാണ് ഹമീദി ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തിയത്. കാറ്റിന്റെ ഫലമായി ദൃശ്യപരത കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരമാലകൾ നാലടി മുതൽ പതിനൊന്ന് അടിവരെ ഉയർന്നേക്കാമെന്നും ഹമീദി അറിയിച്ചു. കടൽത്തീരത്തുള്ളവർ ജാഗ്രത പാലിക്കണം.


Latest Related News