Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
അറബ് കപ്പിനിടെ ദോഹ മെട്രോയെ ആശ്രയിച്ചത് രണ്ടര മില്യൺ യാത്രക്കാർ

December 20, 2021

December 20, 2021

ദോഹ : ഫിഫയുടെ സംഘാടന സഹകരണത്തോടെ ഖത്തർ ആതിഥേയത്വം വഹിച്ച അറബ് കപ്പിന്റെ ഭാഗമായി മെട്രോയിൽ രണ്ടര മില്യൺ ആളുകൾ യാത്ര ചെയ്തതായി കണക്കുകൾ. നവംബർ 30 മുതൽ ഡിസംബർ 18 വരെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്. പ്രതിദിനം ശരാശരി 13000 പേരാണ് ഈ കാലയളവിൽ മെട്രോ ഉപയോഗിച്ചത്. 

ടൂർണമെന്റിന്റെ ഫൈനൽ, ലൂസേഴ്‌സ് ഫൈനൽ എന്നീ മത്സരങ്ങൾ നടന്ന ദേശീയ ദിനത്തിൽ രണ്ടരലക്ഷത്തോളം സഞ്ചാരികളെയാണ് ദോഹ മെട്രോയിൽ ലഭിച്ചത്. ഫിഫ അറബ് കപ്പിനിടെ ഏതാണ്ട് അൻപതിനായിരം സർവീസുകളാണ് മെട്രോ നടത്തിയത്. ഓരോ രണ്ടര മിനിറ്റുകളിലും ട്രെയിനുകൾ പുറപ്പെട്ടു. ഇത്രയേറെ ആളുകൾക്ക് യാത്രാസൗകര്യം ഒരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മെട്രോ മേധാവി അബ്ദുള്ള സൈഫ് അൽ സുലൈതി അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുകളിലായി 2500 ജീവനക്കാരാണ് മെട്രോയിൽ ജോലി ചെയ്യുന്നത്.


Latest Related News