Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ വീണ്ടും മാസ്ക് അഴിക്കുന്നു, ശനി മുതൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല

February 09, 2022

February 09, 2022

ദോഹ : മൂന്നാം കോവിഡ് തരംഗത്തിന്റെ പ്രഹരശേഷി കുറഞ്ഞതോടെ ഖത്തറിലെ കോവിഡ് മാനദണ്ഡങ്ങളിൽ വീണ്ടും അയവുകൾ വരുത്താൻ ധാരണയായി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് മാസ്ക് ഉപയോഗമിനി നിർബന്ധമല്ല എന്ന തീരുമാനം അറിയിച്ചത്. 

അതേസമയം തുറസ്സായ ഇടങ്ങളിൽ മാത്രമാണ് മാസ്ക് നിർബന്ധം അല്ലാത്തതെന്നും, അടച്ചിട്ട പൊതു സ്ഥലങ്ങളിൽ മാസ്ക് ധാരണം തുടരണമെന്നും മന്ത്രി സഭ വിശദീകരിച്ചു. മാർക്കറ്റുകളിലും മറ്റും നടക്കുന്ന പൊതു പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ,  പള്ളികൾ, ഇവയുടെ പരിസരം തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കണം. തുറന്ന ഹാളുകളിൽ നടക്കുന്ന വിവാഹപാർട്ടികളിൽ മൂന്നൂറോളം ആളുകൾക്ക് പങ്കെടുക്കാമെന്നും മന്ത്രി സഭ വ്യക്തമാക്കി. അതേസമയം, വാക്സിൻ എടുക്കാത്തവർ അൻപതിൽ കൂടരുത്. ഹാളിന്റെ ആകെ ശേഷിയുടെ അൻപത് ശതമാനം ആളുകൾക്കാണ് പ്രവേശന അനുമതി. പാർക്കുകളിലും കോർണിഷിലും പരമാവധി മുപ്പത് പേർക്ക് വരെ ഒത്തുകൂടാമെന്നും മന്ത്രിസഭ അറിയിച്ചു.


Latest Related News