Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തറിലെ നിക്ഷേപകർ നീക്കം തുടങ്ങിയതായി റിപ്പോർട്ട്

February 08, 2023

February 08, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :18 വർഷത്തിനു ശേഷം അമേരിക്കക്കാരായ ഗ്ലേസർ കുടുംബം വിൽക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനെ വൻതുക നൽകി സ്വന്തമാക്കാൻ ഖത്തറിലെ നിക്ഷേപകർ ശ്രമിച്ചുവരുന്നതായി ഡെയിലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.75 കോടി പൗണ്ട് നൽകി 2005ൽ ഗ്ലേസർ കുടുംബം സ്വന്തമാക്കിയ ക്ലബാണ് കൈമാറാനൊരുങ്ങുന്നത്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിലൊന്നിനെ എന്തുവില കൊടുത്തും ഏറ്റെടുക്കുമെന്ന് ഖത്തർ സംരംഭകർ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ബ്രിട്ടീഷ് സംരംഭകനായ ജിം റാറ്റ്ക്ലിഫ് അടക്കം വേറെയും അപേക്ഷകർ ഇതിനകം എത്തിയിട്ടുണ്ടെങ്കിലും ഉയർന്ന തുക നൽകി അതിവേഗം കൈമാറ്റം പൂർത്തിയാക്കാനാണ് ശ്രമം.

ഫ്രഞ്ച് ലീഗിൽ ഒന്നാമന്മാരായ പി.എസ്.ജിയുടെ ഉടമകളായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് പോലൊരു ഗ്രൂപാണ് നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരേ സംരംഭകർ രണ്ടു ടീമിനെ എടുക്കുന്നത് പ്രശ്നമാകുമെന്നതിനാലാണ് മറ്റൊരു ഗ്രൂപ് രംഗത്തെത്തിയത്.

2017ൽ യൂറോപ് ചാമ്പ്യന്മാരായ ശേഷം ഒരു കിരീടം പോലുമില്ലാതെ പിറകിലായ യുനൈറ്റഡിന്റെ ഉടമസ്ഥത കൈമാറാൻ ആരാധകർ മുറവിളി ശക്തമാക്കിയിട്ട് ഏറെയായി. കഴിഞ്ഞ ഏപ്രിലിൽ ഇതേ ആവശ്യവുമായി ഓൾഡ് ട്രാഫോഡിൽ പ്രകടനവും നടന്നു. ഇത് കണക്കിലെടുത്താണ് ടീമിനെ വിൽക്കാൻ കഴിഞ്ഞ വർഷാവസാനം അമേരിക്കൻ ഉടമകൾ സന്നദ്ധത അറിയിച്ചത്.

600 കോടി പൗണ്ടാണ് ക്ലബിന് ഗ്ലേസർ കുടുംബം വിലയിട്ടിരിക്കുന്നത്. മറ്റു അധിക ബാധ്യത ഇനത്തിൽ 200 കോടി പൗണ്ട് കൂടി നൽകണം. ഇത്രയും നൽകാൻ ഒരുക്കമാണെന്ന് ഖത്തർ സംരംഭകർ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

പ്രിമിയർ ലീഗിൽ മികച്ച പ്രകടനവുമായി ആദ്യ സ്ഥാനങ്ങളിലുള്ള യുനൈറ്റഡ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിലും മുന്നിലാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News