Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ മുൻ സാംസ്കാരിക മന്ത്രി ഡോ. ഹമദ് അൽ കുവാരിയുടെ പുസ്തകത്തിന്റെ മലയാള പതിപ്പ് പ്രകാശനം നവംബർ 28 ന്

November 27, 2021

November 27, 2021

ഖത്തർ  മുൻ  സാംസ്കാരിക മന്ത്രിയും നിലവിലെ സഹമന്ത്രിയുമായ  ഡോ. ഹമദ്  അൽ കുവാരിയുടെ വിഖ്യാത പുസ്തകത്തിന്റെ മലയാള വിവർത്തനം നവംബർ 28ന്  ദോഹയിൽ പ്രകാശനം  ചെയ്യും. ' അലാ  ഖദ്രി  അഹ്ലിൽ അസ്മ ' എന്ന  പുസ്തകമാണ്  മലയാളത്തിലേക്ക് മൊഴിമാറ്റി ഇറക്കുന്നത്. സി ഐ സി ഖത്തറിന്റെ  ഗവേഷണ വിഭാഗമായ സി എസ് ആർ ഖത്തറും ഖത്താറയും      സംയുക്തമായാണ്  പ്രകാശന ചടങ്ങ്  സംഘടിപ്പിക്കുന്നത്. ഐ പി എച്ച് ആണ് പുസ്തകത്തിന്റെ പ്രസാധകർ.


'ഒരു അറബ്  നയതന്ത്രഞ്ജന്റെ  സാംസ്‌കാരിക വിചാരങ്ങൾ' എന്ന ശീർഷകത്തിൽ പ്രമുഖ  പരിഭാഷകനും   എഴുത്തുകാരനും ഖത്തറിൽ പ്രവാസിയുമായ  ഹുസൈൻ കടന്നമണ്ണയാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. നവംബർ 28ഞായറാഴ്ച ഖത്തർ  സാംസ്‌കാരിക മന്ത്രാലയത്തിന്  കീഴിലുള്ള ഖത്താറ പൈതൃകഗ്രാമത്തിൽ പുസ്തകം പ്രകാശനം ചെയ്യും. ഖത്തറിൽ  നേരത്തെ വാർത്ത വിനിമയ മന്ത്രിയായും സംസ്‍കാരിക  കലാ  പൈതൃക വകുപ്പ് മന്ത്രിയായും വിവിധ രാജ്യങ്ങളിലെ  സ്ഥാനപതിയായും യു. എൻ, യുനെസ്കോ പ്രതിനിധിയായും  പ്രവർത്തിച്ച ഡോ. ഹമദ്   ബിൻ അബ്ദുൽ അസീസ്  അൽ കുവാരിയുടെ സാംസ്‌കാരിക മേഖലയിലെ  അനുഭവങ്ങളെ  മുൻനിർത്തിയാണ് പുസ്തകം  എഴുത്തപ്പെട്ടത്. ഇതിനകം  ഇംഗ്ലീഷ്,ഫ്രഞ്ച്, സ്പാനിഷ്, പേർഷ്യൻ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ദോഹയിൽ  നടന്ന വാർത്ത സമ്മേളനത്തിൽ  സി. ഐ. സി ഖത്തർ ജനറൽ സെക്രട്ടറി ആർ. എസ്  അബ്ദുൽ ജലീൽ,  വൈസ് പ്രസിഡന്റ്‌ ടി. കെ  ഖാസീം, മുൻ  പ്രസിഡന്റും കൂടിയാലോചനാ  സമിതി  അംഗവുമായ  കെ. സി അബ്ദുൽ ലത്തീഫ്, സി. എസ്. ആർ  ദോഹ  ഡയറക്ടർ അബ്ദുറഹ്മാൻ പുറക്കാട്, വിവർത്തകൻ  ഹുസൈൻ കടന്നമണ്ണ  എന്നിവരും പങ്കെടുത്തു.


Latest Related News