Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പിൽ ബെൽജിയം ടീമിന്റെ ഫാൻ ലീഡറായി മലപ്പുറം സ്വദേശി .

September 10, 2022

September 10, 2022

ദോഹ: ഖത്തർ ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾ മുറുകുന്നതിനിടെ ബെൽജിയം ടീമിന് ഗാലറിയിൽ ആവേശം പകരാൻ മലയാളിയുടെ നേതൃത്വത്തിലുള്ള ആരാധകസംഘവും അവസാനവട്ട തയാറെടുപ്പിലാണ്. ഖത്തറിലെത്തുന്ന ബെൽജീയം ഫാൻസ് ഒഫിഷ്യൽ ലീഡറായാണു മലപ്പുറം താനാളൂർ പകര  സ്വദേശി  ഇർഫാൻ ഖാലിദിനെ  സുപ്രീം കമ്മിറ്റി തെരഞ്ഞെടുത്തത്.

ഖത്തറിലെ ബെൽജിയം ഫാൻസിനെ ഒരുമിച്ചു കൂട്ടീയതിനും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തതിനു അഭിനന്ദങ്ങളറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നടന്ന ലുസൈൽ കപ്പിലേക്കുള്ള ടിക്കറ്റും സുപ്രീം കമ്മിറ്റി ഇർഫാന് നൽകി. 
കിട്ടിയ അംഗീകാരങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു വലിയ പ്രചോദനമാണെന്ന്  വർഷങ്ങളായി കേരളത്തിലെ ബെൽജിയം ഫാൻസ് എക്സീക്യൂട്ടീവ് അംഗമായ ഇർഫാൻ പറഞ്ഞു.

കഴിഞ്ഞ പത്തുവർഷമായി  ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ ബിസിനസ് ഓഫീസറാണ് ഈ മലപ്പുറത്തുകാരൻ.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News