Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
പതിനഞ്ചു മിനുട്ടിനുള്ളിൽ ഫലം ലഭിക്കും,കോവിഡ് ആന്റിജൻ പരിശോധനക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം 

June 20, 2021

June 20, 2021

ദോഹ: ഖത്തറില്‍ വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച തോറും എടുക്കേണ്ട കൊവിഡ് ആന്റിജന്‍ ടെസ്റ്റ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്തണം. ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മൂക്കിൽ നിന്നുള്ള സ്രവം ഉപയോഗിച്ച് നടത്തുന്ന പരിശോധനാ ഫലം പതിനഞ്ചു മിനുറ്റുകൾക്കകം ലഭിക്കുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന വാക്്‌സിനെടുക്കാത്ത മുഴുവന്‍ ജീവനക്കാരും ആഴ്ചയിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.റാപിഡ് ആന്റിജന്‍ ടെസ്റ്റ് രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.  ആരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രാലയത്തിന്റെ രജിസ്ട്രേഷനുള്ളതാണെന്ന് ഉറപ്പു വരുത്തണം. രജിസ്ട്രേഷന്‍ ഇല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നെടുത്ത ഫലം സ്വീകാര്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


Latest Related News