Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

September 08, 2021

September 08, 2021

ദോഹ : രാജ്യത്ത് സമാധാനപൂർണ്ണമായി ജീവിക്കുന്ന ജനങ്ങൾക്കിടയിൽ  വിദ്വേഷം പടർത്തി കലാപമുണ്ടാക്കാൻ  ഒരു വിഭാഗം ആളുകൾ  ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിനായി സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. "ഖത്തറി ജനതയുടെ ഐക്യത്തിലും പരസ്പരസ്നേഹത്തിലും അസൂയപൂണ്ട ചിലർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. സമൂഹമാധ്യമങ്ങളെ ഇതിന് ആയുധമാക്കുന്നു. ഇത്തരം പരിശ്രമങ്ങളെ ഏത് വിധേനയും തടയണം"- മന്ത്രാലയം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ സുതാര്യത ഉറപ്പ് വരുത്തിയിട്ടേ വിശ്വസിക്കാവൂ എന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകാനും മന്ത്രാലയം മറന്നില്ല.

 


Latest Related News