Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

July 29, 2021

July 29, 2021

ന്യൂഡല്‍ഹി: ആറ്ഗള്‍ഫ്‌രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. തങ്ങളുടെ പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോള്‍ വിദേശരാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടിയാണ്ഇന്ത്യന്‍ വിദേശ മന്ത്രാലയം പിന്‍വലിച്ചത്.
ഇതോടെ2020 സെപ്തംബറിന് മുമ്പുള്ള മിനിമം വേതന വ്യവസ്ഥ വീണ്ടും പ്രാബല്യത്തിലായി.കഴിഞ്ഞ സെപ്തംബറില്‍ ഇറക്കിയ ഉത്തരവുകള്‍ അനുസരിച്ച്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് 200 യു.എസ്‌ഡോളറും (14,900 രൂപ), കുവൈറ്റിലേക്ക് 245 ഡോളറും (18,250 രൂപ), സൗദി അറേബ്യയിലേക്ക് 324 ഡോളറും (18,250 രൂപ) മിനിമം വേതനമായാണ്പുനക്രമീകരണം നടത്തിയത്. ഇതോടെ, നേരത്തെയുണ്ടായിരുന്ന മിനിമം ശമ്പള പരിധിയില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവുണ്ടായി. കോവിഡ് സാഹചര്യത്തില്‍ മിനിമം വേതന പരിധി കൂടുന്നത്‌കൊണ്ട്, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാവുന്നത് തടയുന്നതിന്‌വേണ്ടിയാണ്കുറക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ വിശദീകരണം.എന്നാല്‍, ഈ ഉത്തരവ് പ്രവാസികളുടെ വരുമാനത്തെ ബാധിക്കുമെന്നും മിനിമം വേതനം നിശ്ചയിച്ചത് വിദഗ്ദ്ധ, അവിദഗ്ധ വിഭാഗമോ, വിദ്യാഭ്യാസ യോഗ്യതയോ കണക്കാക്കാതെയാണെന്നും ചൂണ്ടികാട്ടിയിരുന്നു. ഇതേ കാലത്ത് തന്നെയാണ് ഖത്തര്‍ നിര്‍ബന്ധിത മിനിമം വേതനം ആയിരം റിയാല്‍ ആയി ഉയര്‍ത്തിയത്(20,000 രൂപ). സെപ്തംബറിന് മുന്നേയുള്ള നിലയിലേക്ക്തിരിച്ചു പോയതോടെ, വിദഗ്ധ,അവിദഗ്ധ തൊഴിലിനും, വിദ്യഭ്യാസ യോഗ്യതക്കും അനുസരിച്ചായി മാറും മിനിമം വേതന മാനദണ്ഡം. പ്രസ്തുത ഉത്തരവ്പിന്‍വലിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്‌സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആന്ധ്ര ഹൈകോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിക്കവെ, കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍  2020 സെപ്തംബറില്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതിന്റെ ഉത്തരവ് ഹാജരാക്കുകയായിരുന്നു.

 


Latest Related News