Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
എം.ജി സർവകലാശാല ഖത്തറിൽ കാമ്പസ് തുടങ്ങുന്നു

April 09, 2022

April 09, 2022

ദോഹ / കോട്ടയം: കേരളത്തിലെ പ്രസ്തമായ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഖത്തറിൽ പഠന കേന്ദ്രം തുടങ്ങുന്നു. പ്രവാസികളുടെയും ഖത്തര്‍ ഭരണകൂടത്തിന്‍റെയും അഭ്യര്‍ഥന മാനിച്ച്‌ യു.ജി.സിയുടെയും സംസ്ഥാന സര്‍ക്കാറിന്‍റെയും അനുമതിയോടെയാണ് എം.ജി സർവകലാശാല  ഖത്തറില്‍ കാമ്പസ് തുടങ്ങുന്നത്.വെള്ളിയാഴ്ച ചേര്‍ന്ന മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇതിനുള്ള അംഗീകാരം നല്‍കി.
ഇതുസംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദകുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കും. എം.ജിയെ കൂടാതെ പുണെ സര്‍വകലാശാലയെ മാത്രമാണ് കാമ്പസ് തുടങ്ങാൻ ഖത്തര്‍ ഭരണകൂടം പരിഗണിച്ചത്.

പരീക്ഷ സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കാനും വിശ്വാസ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് പരീക്ഷ ഫലത്തിനൊപ്പം ഉത്തരസൂചിക സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. ഉത്തരക്കടലാസിന്‍റെ ഇ-കോപ്പികള്‍ വിദ്യാര്‍ഥികള്‍ക്ക് 250 രൂപ ഫീസ് ഈടാക്കി ലഭ്യമാക്കും.

ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഗവേഷകരെ പ്രോത്സാഹിപ്പിക്കാനുമായി സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഈ വര്‍ഷം 150ല്‍നിന്ന് 200 ആക്കി വര്‍ധിപ്പിക്കും.

അസിസ്റ്റന്‍റ്, കമ്ബ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികകളില്‍ നിലവിലുള്ള എല്ലാ ഒഴിവുകളും നിയമന നടപടികള്‍ക്ക് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News