Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
അൽ അറബിയും അൽ റയ്യാൻ ക്ലബ്ബും തമ്മിലുള്ള ക്യുഎൻബി സ്റ്റാർസ് ലീഗ് മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ

July 19, 2022

July 19, 2022

ദോഹ: അൽ അറബിയും അൽ റയ്യാൻ ക്ലബ്ബും തമ്മിൽ മാറ്റുരക്കുന്ന ക്യുഎൻബി സ്റ്റാർസ് ലീഗ് മത്സരത്തിന് ഫിഫ ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം വേദിയാകും. 2022 ഓഗസ്റ്റ് 11-ന് ആരംഭിക്കുന്ന 2022-2023 സീസൺ മത്സരങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഷെഡ്യൂൾ പ്രകാരം ആഗസ്ത് 11 വ്യാഴാഴ്ച രാത്രി ഖത്തർ സമയം 7.40 നാണ് ഖത്തറിലെ രണ്ടു പ്രബല ടീമുകൾ തമ്മിൽ ഏറ്റുമുട്ടുക.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ-ജനൂബ് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം എന്നിവയുൾപ്പെടെ മറ്റ് ലോകകപ്പ് സ്റ്റേഡിയങ്ങളും ക്യുഎൻബി സ്റ്റാർസ് ലീഗ് മത്സരങ്ങൾക്ക് വേദിയാകും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News