Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
കടലിന്നടിയിലും ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യം,വേറിട്ട കാഴ്ചയൊരുക്കി ലക്ഷദ്വീപ് മലയാളികൾ(വീഡിയോ)

November 21, 2022

November 21, 2022

അൻവർ പാലേരി 

ദോഹ : ഞായറാഴ്ച ഖത്തറിൽ ആരംഭിച്ച കാൽപന്തുകളിയുടെ വിശ്വമേളക്ക് ഐക്യദാർഢ്യവുമായി ലോകകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യസ്ത്യസ്തമായ പരിപാടികളും പ്രകടനങ്ങളും അരങ്ങേറുമ്പോൾ കടലിന്നടിയിൽ ആവേശത്തിന്റെ ഓളപ്പരപ്പുണ്ടാക്കുകയാണ് ലക്ഷദ്വീപിലെ ഒരുകൂട്ടം മലയാളികൾ.ആമേൻ,രമേശ് ആൻഡ് സുമേഷ് തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവും ലക്ഷദ്വീപ് മലയാളിയുമായ ഫരീദ്ഖാന്റെ നേതൃത്വത്തിലാണ് ഖത്തർ ലോകകപ്പിന് പിന്തുണ അറിയിക്കാൻ കടലിന്നടിയിൽ വേറിട്ട പരിപാടികൾ ഒരുക്കിയത്.

ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പതാകകൾ കടലിന്നടിയിൽ പ്രദര്ശിപ്പിച്ചതിന് പുറമെ പ്രധാന താരങ്ങളായ മെസ്സി,നെയ്‌മർ,റൊണാൾഡോ എന്നിവരുടെ ചിത്രങ്ങൾ വെള്ളത്തിനടിയിൽ തന്നെ വരച്ചു പ്രദർശിപ്പിക്കുകയും ചെയ്താണ് മലയാളി സംഘം വേറിട്ട പ്രദർശനം ഒരുക്കിയത്.സ്‌ക്യൂബാ ഡൈവിങ്ങിൽ പരിശീലനം നേടിയ മലയാളിയായ ചിത്രകാരനാണ് വാട്ടർപ്രൂഫ് പെയിന്റിൽ ചിത്രങ്ങൾ ഒരുക്കിയത്.ഖത്തർ പതാകയും അമീറിന്റെ ചിത്രവും ഉൾപ്പെടുന്ന ബാനറും കടലിന്നടിയിൽ പ്രദർശിപ്പിച്ചിരുന്നു. 

 

കരയിൽ മെസ്സിയുടെ ഭീമൻ കട്ട്ഔട്ടും ഒരുക്കിയിരുന്നു.

"എല്ലാ വെല്ലുവിളികൾക്കും നടുവിൽ തല ഉയർത്തിപ്പിടിക്കുകയും ഇതുപോലൊരു ലോകകപ്പിന് ആതിഥ്യം വഹിക്കുകയും ചെയ്യുകയെന്ന വലിയ ദൗത്യമാണ് ഖത്തർ അമീറും ആ രാജ്യവും ഏറ്റെടുത്തത്.അതുകൊണ്ടു തന്നെ ആ രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടത് ഞങ്ങളുടെയും ഉത്തരവാദിത്തമാണ്.അതുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്."-പ്രധാന സംഘാടകനായ ഫരീദ് ഖാൻ ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഫരീദ്ഖാൻ 

കവരത്തി ദ്വീപിലെ അടോൾ സ്കൂബയുമായി സഹകരിച്ച് വൈറ്റ്സാൻഡ്സ് മീഡിയ ഹൗസാണ് കടലാഴത്തിലെ പ്രദർശനത്തിന്റെ ആശയവും നിർമാണവും നിർവഹിച്ചത്.ഫരീദ്ഖാന് പുറമെ സയ്യിദ് അബ്ദുള്ള, അമീർ, സമീർ, ഷബാസ്, സഹീർ, ഇജാസ് എന്നിവർ ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News