Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'കുവാഖ് സാഹിത്യ പുരസ്കാരം 2022 ' പ്രദീപ് മണ്ടൂരിന്റെ 'കുത്തൂടിന്':

July 04, 2022

July 04, 2022

ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടയ്മയായ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിനു പ്രദീപ് മണ്ടൂരിന്റെ 'കുത്തൂട്' എന്ന നാടകം അർഹമായി. ഓരോ വർഷവും സാഹിത്യത്തിന്റെ വിവിധ മേഖലകളെ പരിഗണിച്ചുകൊണ്ടാണ് 'കുവാഖ് സാഹിത്യ പുരസ്കാരം' എന്ന പേരിൽ അവാർഡ് നൽകുന്നത്. ഈ വർഷം നാടക രചനകളായിരുന്നു പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.  

കേരളത്തിലെ സജീവ നാടകപ്രവർത്തകനായ പ്രദീപ് മണ്ടൂർ  ഇതിനുമുൻപും നാടക രചനക്ക് കേരളത്തിലെ സംഘടനകളുടെയും പ്രവാസിസംഘടനകളുടേതുമായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

നാടകകൃത്തുക്കളും സംവിധായകരുമായ മണിയപ്പൻ ആറന്മുള, ശശിധരൻ നടുവിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ രചന തിരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ക്യാഷ് അവാർഡുമാണ് പുരസ്കാരമായി നൽകുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News