Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
കോഴിക്കോട് എയർപോർട്ട് ബസ് സർവീസുകൾ പുനരാംഭിക്കണമെന്ന് 'ഗപാക്'

September 25, 2022

September 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്കും തിരിച്ചുമുള്ള ഷട്ടിൽ ബസ് സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഗപാക് ആവശ്യപ്പെട്ടു. കൃത്യമായ ഇടവേളകളിൽ നടത്തിയിരുന്ന ഈ സർവ്വീസുകൾ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്തിരുന്നതായും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് താൽകാലികമായി നിർത്തിയ സർവീസുകൾ വ്യോമയാന രംഗം പൂർവസ്ഥിതിയിൽ എത്തിയിട്ടും പുനരാരംഭിക്കാത്തത് കാരണം  യാത്രക്കാർ പ്രയാസങ്ങൾ നേരിടുകയാണ്. 

ദേശീയ പാതയിലൂടെ വരുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടും വിധം കോഴിക്കോട് സർവ്വകലാശാല ബസ് സ്റ്റാൻഡ് വരെ പുതിയ ഷട്ടിൽ സർവ്വീസ് തുടങ്ങണം.കോവിഡിന് മുമ്പ് കാസർഗോഡ് നിന്ന് എയർപോർട്ട് വരെ ഉണ്ടായിരുന്ന കെ.എസ്. ആർ.ടി.സി സർവ്വീസും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലവും യാത്രക്കാർ വിവിധ പ്രയാസങ്ങൾ നേരിടുന്നുണ്ട്.ഇക്കാര്യങ്ങളിൽ ഉടൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യാമയാന മന്ത്രി, കേരള സർക്കാർ, എയർപോർട്ട് ഡയരക്ടർ, മലപ്പുറം ജില്ലാ കലക്ടർ തുടങ്ങിയവർക്ക് ഗപാക് നിവേദനം നൽകി.

യോഗത്തിൽ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അർളയിൽ അഹമ്മദ് കുട്ടി, അൻവർ ബാബു വടകര, ശാഫി മൂഴിക്കൽ, സുബൈർ ചെറുമോത്ത്, അമീൻ കൊടിയത്തൂർ, മുസ്തഫ എലത്തൂർ, മശ്ഹൂദ് തിരുത്തിയാട്, എ.ആർ. ഗഫൂർ, കോയ കോടങ്ങാട് എന്നിവർ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ്  കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News