Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫ്രീ സ്റ്റൈൽ ഫുട്‍ബോളിൽ വിസ്മയം തീർത്ത കോഴിക്കോടുകാരി ലോകശ്രദ്ധയിലേക്ക് : ഫിഫ ഇൻഫ്ലുവെൻസർ കപ്പിൽ പങ്കെടുക്കും

March 28, 2022

March 28, 2022

ദോഹ : ഫ്രീ സ്റ്റൈൽ ഫുട്ബോളിലെ പ്രകടനമികവിലൂടെ മലയാളികളുടെ മനംകവർന്ന ഹാദിയ ഹക്കീമിന് അന്താരാഷ്ട്ര അംഗീകാരം. ലോകകപ്പിന് മുന്നോടിയായി സുപ്രീം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇൻഫ്ലുവെൻസർ കപ്പിൽ ഹാദിയയും ഇടംനേടി. ഏഷ്യയെ പ്രതിനിധീകരിച്ചാണ് കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിനിയായ ഹാദിയ ടൂർണമെന്റിൽ ഇറങ്ങുക. ഏഴ് പേരുള്ള ഏഷ്യൻ ടീമിൽ ഹാദിയയെ കൂടാതെ ഒരിന്ത്യക്കാരനാണുള്ളത്. 

ചെറുപ്പം മുതൽ ഫുട്‍ബോളിനെ അഗാധമായി സ്നേഹിച്ച ഹാദിയ, 2020 ൽ നടത്തിയ ഒരു ഫ്രീസ്റ്റൈൽ പ്രകടനത്തിലൂടെയാണ് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി മാറിയത്. പിന്നാലെ നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത ഹാദിയ അനേകം സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഹാദിയയുടെ സഹോദരൻ ഹിഷാം ഹക്കീമിന്, ഇറ്റാലിയൻ ടീമായ എസി മിലാൻ ഇന്ത്യയിൽ നടത്തുന്ന അക്കാദമിയിൽ പരിശീലകസ്ഥാനം ലഭിച്ചിരുന്നു. ഖത്തർ പെട്രോളിയം ജീവനക്കാരനായിരുന്ന അബ്ദുൾ ഹക്കീമാണ് പിതാവ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ഹാദിയ ഇന്ന് ദോഹയിൽ പറന്നിറങ്ങി.


Latest Related News