Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ വ്യവസായരംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ മലയാളി പ്രവാസിയെ ആദരിച്ചു

December 07, 2021

December 07, 2021

ദോഹ : ലെക്സസ് തുണി വ്യവസായത്തിന്റെയും ബോംബെ സിൽക്ക് സെന്ററിന്റെയും സ്ഥാപകനായ ഇന്ത്യൻ വ്യവസായിയായ ബേക്കൽ സ്വദേശി മുഹമ്മദ്‌ സാലിഹ് ഹാജിയെ ആദരിച്ചു. പ്രവാസരംഗത്ത് അൻപത് വർഷം പൂർത്തിയാക്കിയ ഇദ്ദേഹത്തെ ഒയാസിസ് ക്ലബ്ബിലാണ് ആദരിച്ചത്. വ്യവസായ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

1971 ഡിസംബറിലാണ് സാലിഹ്‌ ആദ്യമായി ഖത്തറിൽ എത്തിയത്. തുടക്കത്തിൽ പല വ്യവസായങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട ഇദ്ദേഹം ഒടുവിൽ ഫാഷൻ രംഗത്ത് എത്തിപ്പെടുകയായിരുന്നു. 1500 തൊഴിലാളികളാണ് നിലവിൽ ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്നത്. ജപ്പാൻ, ഇന്ത്യ, ഇംഗ്ലണ്ട്, ഖത്തർ തുടങ്ങി നിരവധി രാജ്യങ്ങളിലാണ് നിലവിൽ ഇദ്ദേഹത്തിന്റെ വ്യവസായം വ്യാപിച്ചുകിടക്കുന്നത്.


Latest Related News