Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
കേരള ഫാർമസി ഫോറം ഖത്തർ (കെപിഎഫ്‌ക്യു) ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു.

October 04, 2022

October 04, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ :സെപ്റ്റംബർ 30ന് കേരള ഫാർമസി ഫോറം ഖത്തർ (കെപിഎഫ്‌ക്യു)  ദോഹയിലെ ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ഫാർമസി പ്രൊഫഷണലുകളും ഗവേഷകരും മുതിർന്ന ഫാർമസി സംഘടനാ നേതാക്കളും പങ്കെടുത്തു.
 
ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ പരിപാടി ഉൽഘാടനം ചെയ്തു.കോവിഡ് പാൻഡെമിക് കാലയളവിൽ ഖത്തറിലെ ഇന്ത്യക്കാരായ മുഴുവൻ ആരോഗ്യപ്രവർത്തകരും ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാരായിരുന്നുവെന്ന് ഉൽഘാടന പ്രസംഗത്തിൽ ഡോ.ദീപക് മിത്തൽ അഭിപ്രായപ്പെട്ടു.അംഗത്വ വിശദാംശങ്ങൾ, വരാനിരിക്കുന്ന ഇവന്റുകൾ, അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ, രജിസ്ട്രേഷൻ പോർട്ടൽ എന്നിവ ഉൾപ്പെടുന്ന  കെപിഎഫ്‌ക്യു  ഔദ്യോഗിക വെബ്‌സൈറ്റും അദ്ദേഹം ഉൽഘാടനം ചെയ്തു.  കെപിഎഫ്‌ക്യു ഐടി, മീഡിയ വിഭാഗത്തിൽ നിന്നുള്ള അൻവർ സാദത്തും ചടങ്ങിൽ സംബന്ധിച്ചു.

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ഫാർമസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ മോസ അൽ ഹെയ്‌ൽ  മുഖ്യാതിഥിയായിരുന്നു.വിശിഷ്ടാതിഥിയെന്ന നിലയിൽ, ഡോ.മോസ അൽ ഹെയ്‌ൽ  സംഘടനക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി ഖത്തറിലെ കമ്മ്യൂണിറ്റി ഫാർമസി സേവനങ്ങളും രോഗി പരിചരണവും മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് കെപിഎഫ്‌ക്യു നേതൃത്വത്തെ അവർ അഭിനന്ദിച്ചു.കെപിഎഫ്‌ക്യു അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡിന്റെ ഉൽഘാടനം ഡോ.മോസ അൽ ഹെയ്‌ൽ നിർവഹിച്ചു.കെപിഎഫ്‌ക്യു മെമ്പർഷിപ്പ് വെൽബിയിംഗ് ടീമിലെ ആരീഫും അർഷാദ് അലിയും പ്രിവിലേജ് കാർഡ് ലോഞ്ചിൽ പങ്കെടുത്തു.

എച്ച്എംസിയുടെ ഫാർമസി വിഭാഗത്തിലെ അസിസ്റ്റന്റ്‌ ഡയറക്ടർമ്മാരായ ഡോ. പി.വി. അബ്ദുൾറൂഫ്, ഡോ. വെസ്സാം എൽ കാസെം, യൂറോപ്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഫാർമസി പ്രസിഡന്റ് പ്രഫസർ ഡെറക് സ്റ്റുവർട്ട്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിൽ (ഐബിപിസി) ഖത്തർ പ്രസിഡന്റ് ജഹ്ഫർ ഉസ് സാദിഖ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.ഫാർമസി പ്രിസ്‌ക്രൈബിംഗ്, ഫാർമസി പ്രാക്ടീസ് ഗവേഷണം എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.  കെപിഎഫ്‌ക്യു ജനറൽ സെക്രട്ടറി  സുഹൈൽ കൊന്നക്കോട്ട് മുഖ്യ പ്രഭാഷകരെ പരിചയപ്പെടുത്തി..അക്കാദമിക് ലീഡർ ഡോ. ബിന്നി തോമസ് സംസാരിച്ചു.,ഖത്തറിൽ 25 വർഷത്തിലധികം സേവന മികവുള്ള ഫാർമസി പ്രൊഫഷണലുകളെ ചടങ്ങിൽ ആദരിച്ചു.സർവീസ് എക്‌സലൻസ് അവാർഡ് ദാന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഹമ്മദ് അക്ബർ സംസാരിച്ചു.

കൺവീനർ മുഹമ്മദ്‌ റിയാസിന്റെ സ്വാഗതത്തോടെ ആരംഭിച്ച ചടങ്ങിൽ  പ്രസിഡന്റ്‌ കെ പി അഷറഫ് അധ്യക്ഷനായിരുന്നു.. സൂരജ് ശ്രീകുമാർ, സരിൻ കേളോത്ത്, ഉമർ ഫാറൂഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സൈനേഷ് ചെറുകുറ്റി (സെക്രട്ടറി - കെ.പി.എഫ്.ക്യു.) നന്ദി പറഞ്ഞു.
 
 2015-ൽ സ്ഥാപിതമായ കെപിഎഫ്‌ക്യു ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന  പ്രൊഫഷണൽ അസോസിയേഷനാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News