Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കതാറയിലെ പീജിയൻ ടവർ ബുധനാഴ്ച്ച പൊളിക്കും

February 13, 2022

February 13, 2022

ദോഹ : കതാറ പൈതൃകഗ്രാമത്തിന്റെ മുഖമുദ്രകളിൽ ഒന്നായ പീജിയൻ ടവർ ഫെബ്രുവരി 16 ബുധനാഴ്ച്ച പൊളിക്കുമെന്ന് അധികൃതർ അറിയിച്ചു. ആധുനികമായ രീതിയിൽ പുനർനിർമാണം നടത്താൻ വേണ്ടിയാണ് ടവറുകൾ തകർക്കുന്നതെന്ന് കതാറ പൈതൃകഗ്രാമത്തിന്റെ ജനറൽ മാനേജർ ഖാലിദ് അൽ സുലൈതി അറിയിച്ചു. 

ബുധനാഴ്ച്ച രാവിലെയാണ് ടവറുകൾ നിലംപതിക്കുക. പടിഞ്ഞാറുഭാഗത്ത്, പള്ളിയോട് ചേർന്ന് മൂന്നും, കിഴക്കുഭാഗത്ത് കടൽത്തീരത്തായി രണ്ട് ടവറുകളുമാണ് കതാറയിൽ സ്ഥിതിചെയ്യുന്നത്. പൈതൃകഗ്രാമത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ പീജിയൻ ടവറുകൾക്ക് ചുറ്റും ദിനേന നിരവധി പേരാണ് ചിത്രങ്ങൾ പകർത്താനായി എത്താറുള്ളത്. അതേസമയം, മുഴുവൻ ടവറുകളും പുനർനിർമിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


Latest Related News