Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിലെ ബസ്-മെട്രോലിങ്ക് റൂട്ടുകളിൽ മാറ്റം,പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

August 26, 2022

August 26, 2022

ദോഹ : ഖത്തറിലെ പൊതുഗതാഗത സ്ഥാപനമായ  മൊവാസലാത്ത് (കർവ) ഓഗസ്റ്റ് 28 ഞായറാഴ്ച മുതൽ പുതിയ ബസ്, മെട്രോ ഫീഡർ സർവീസ് റൂട്ടുകൾ പ്രഖ്യാപിച്ചു..പുതിയ ബസ് സ്റ്റേഷനുകൾ തുറക്കുന്നതിനും പൊതുഗതാഗത റൂട്ടുകളിൽ വരുത്തിയ  പരിഷ്കാരങ്ങൾക്കും അനുസൃതമായാണ് പുതിയ സർവീസുകളെന്ന് മൊവാസലാത്ത് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.


ഞായറാഴ്ച മുതൽ, ഓരോ 30 മിനിറ്റിലും സർവീസുകൾ ഉള്ള റൂട്ടുകളും ബസ് നമ്പരുകളും ചുവടെ :

L511 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 590), L513 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 1), L533 (ഹമദ് ഇന്റർനാഷണൽ എയർപോർട്ട് - മതാർ ഖദീം) , L543 (അൽ വക്ര ബസ് സ്റ്റേഷൻ - അൽ വുകൈർ എസ്ദാൻ ഒയാസിസ്), L509 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ന്യൂ ഇൻഡസ്ട്രിയൽ ഏരിയ).

L524 (അൽ സുഡാൻ ബസ് സ്റ്റേഷൻ - ബർവ അൽ ബരാഹ ലേബർ ക്യാമ്പ്), L529 (റാസ് അബു ഫോണ്ടാസ് മെട്രോ സ്റ്റേഷൻ - അൽ മൻസൂറ മെട്രോ സ്റ്റേഷൻ), T603 (മുശൈരിബ് മെട്രോ സ്റ്റേഷൻ - മിസൈമീർ ഹെൽത്ത് സെന്റർ / റിലീജിയസ് കോംപ്ലക്സ്), T607 (അൽ ഗരാഫ ബസ് സ്റ്റേഷൻ - മതാർ ഖദീം മെട്രോ സ്റ്റേഷൻ), T611 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - അൽ വക്ര ബസ് സ്റ്റേഷൻ).T  601 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - റൗദത്ത് അൽ ഖൈൽ വഴി മുശൈരിബ്),  T  602 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ഹലൂൾ സ്ട്രീറ്റ് വഴി മുശൈരിബ്),  T  604 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - സാൽവ റോഡ് വഴി മുശൈരിബ്),  T  606 (അൽ ഗരാഫ അൽ ബിദ്ദ മെട്രോ - സ്റ്റേഷൻ), T610 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - വെസ്റ്റ്ബേ / ഒനൈസ), T612 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ഹമദ് ഇന്റർനാഷണൽ എയർപോർട്ട്), T613 (ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മുതൽ ഉംസൈദ് വരെ), R702 (ലുസൈൽ ബസ് സ്റ്റേഷൻ - അൽ ഖോർ അക്വാറ്റിക് സെന്റർ).

ഞായറാഴ്ച മുതൽ, ഓരോ 15 മിനിറ്റിലും സർവീസ് നടത്തുന്ന സർവീസുകൾ:

 L504 (അൽ ഗരാഫ ബസ് സ്റ്റേഷൻ - ഉം സലാൽ), L508 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - അൽ റയ്യാൻ അൽ ജദീദ്), L510 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ബർവ സിറ്റി), L514 ( ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ന്യൂ ഇൻഡസ്ട്രിയൽ ഏരിയ), L519 (DECC മെട്രോ സ്റ്റേഷൻ - ലീബൈബ്), L521 (എജ്യുക്കേഷൻ സിറ്റി / അൽ റയ്യാൻ അൽ ജദീദ് ബസ് സ്റ്റേഷൻ - മുഐതർ), L522 (സ്പോർട് സിറ്റി മെട്രോ സ്റ്റേഷൻ - മുഐതർ), L542 (അൽ വക്ര ബസ് സ്റ്റേഷൻ - മുഐതർ അൽ വുകൈർ).

അൽ ഷഖാബ് മെട്രോ സ്‌റ്റേഷനിൽ നിന്ന് സ്‌പോർട്സ് സിറ്റി മെട്രോ സ്‌റ്റേഷനിലേക്കുള്ള L 526 ശനിയാഴ്ച മുതൽ വ്യാഴം വരെ ഓരോ 15 മിനിറ്റിലും സർവീസ് നടത്തും. എല്ലാ 30 മിനിറ്റിലും പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെയും എല്ലാ 15 മിനിറ്റിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയും സർവീസുകൾ ഉണ്ടായിരിക്കും..ഓരോ 10 മിനിറ്റിലും, സൂഖ് വാഖിഫ് മെട്രോ സ്റ്റേഷനിൽ നിന്ന് കോർണിഷിലേക്ക് L538 സർവീസ് നടത്തും.


ഓരോ 45 മിനിറ്റിലും, R701, ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷനിൽ നിന്ന് അൽ ഖോർ വരെയും, R704 (അൽ ഗരാഫ ബസ് സ്റ്റേഷൻ - അൽ ഷമാൽ, അൽ റുവൈസ്), R706 (ലുസൈൽ ബസ് സ്റ്റേഷൻ - സിമൈസ്മ), R707 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ദുഖാൻ), എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.R709  (അൽ റിഫ മെട്രോ സ്റ്റേഷൻ - ദുഖാൻ), R710 (ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ - ബു സമ്ര). അൽ റുവൈസിൽ നിന്ന് അൽ ഖോർ മാളിലേക്ക് ഓരോ 90 മിനിറ്റിലും R705 സർവീസ് നടത്തും.


ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും സർവീസ് നടത്തുന്ന T612 ഒഴികെ എല്ലാ സർവീസുകളും പുലർച്ചെ 4 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി 12 മണിക്ക് അവസാനിക്കും.M210 മെട്രോ ഫീഡർ  ഹമദ് ഹോസ്പിറ്റൽ മെട്രോ, അൽ സദ്ദ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഓടും, M302 അൽ സദ്ദ് മെട്രോ സ്റ്റേഷനും ബിൻ മഹമൂദ് മെട്രോ സ്റ്റേഷനും ഇടയിലും M311 സ്‌പോർട് സിറ്റി മെട്രോ സ്റ്റേഷനെയും മുറൈഖിനെയും ബന്ധിപ്പിക്കും.


M315 ഖത്തർ നാഷണൽ മ്യൂസിയം മെട്രോ സ്റ്റേഷനും  ഓൾഡ് ടൗൺ ഹോട്ടൽ ഏരിയക്കുമിടയിൽ സർവീസ് നടത്തും..എല്ലാ ബസുകളും ഓരോ 12 മിനിറ്റിലും സർവീസ് നടത്തും.. വിശദമായ ഷെഡ്യൂളും മാപ്പും qrs.ly/rydsp08 ൽ ലഭ്യമാണ്

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News