Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിന്റെ സഹായമില്ലായിരുന്നെങ്കിൽ അഫ്ഘാൻ രക്ഷാ ദൗത്യം സാധ്യമാകില്ലായിരുന്നുവെന്ന് ജോ ബൈഡൻ

August 22, 2021

August 22, 2021

ദോഹ : അഫ്ഗാൻ പ്രശ്നത്തിൽ ഖത്തർ ഇടപെട്ട രീതിയെ അനുമോദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാൻ പൗരന്മാരെയും വിദേശികളെയും അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കുചേർന്ന ഏക അറബ് രാഷ്ട്രമാണ് ഖത്തർ. അമീർ തമിം ബിൻ ഹമദ് അൽതാനിയെ ബൈഡൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ച വിവരം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ഈ രക്ഷാദൗത്യം ഖത്തറില്ലാതെ സാധ്യമാവില്ലെന്നാണ് ബൈഡൻ അഭിപ്രായപ്പെട്ടത്. ദൗത്യത്തിന്റെ എല്ലാമേഖലകളിലും ഖത്തർ ഉപാധികളില്ലാതെ സഹായിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ താലിബാനുമായി ചർച്ചകൾ നടത്താനുള്ള സൗകര്യം ഒരുക്കിയതിനും ബൈഡൻ ഖത്തറിനെ അനുമോദിച്ചു. ദോഹ ആണ് ഇത്തരം സന്ധി ചർച്ചകൾക്ക് വേദിയാവാറുള്ളത്. അഫ്ഗാൻ പൗരന്മാരെ സ്വീകരിക്കുന്നതിൽ നിന്നും ഖത്തർ പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യമന്ത്രാലയ വക്താവ് ലുൽവാ ബിൻത് റാഷിദ്‌ അൽ ഖാതിർ രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റിനെ പിന്നാലെ ബ്രിട്ടീഷ് മന്ത്രി ജെയിംസ്  ക്ലവെർലിയും ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കാബൂളിൽ നിന്നും ഖത്തറിന്റെ സഹായത്താലാണ് ബ്രിട്ടീഷ് പൗരന്മാർക്ക് സ്വന്തം രാജ്യത്ത് തിരിച്ചെത്താൻ കഴിഞ്ഞതെന്ന് മന്ത്രി അറിയിച്ചു. നിലവിൽ അഫ്ഗാനിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ്‌ അടക്കം സർവ്വസൗകര്യങ്ങളും ഖത്തർ ഒരുക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക


Latest Related News