Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കാൽലക്ഷത്തിലധികം ഇസ്രായേലികൾ ഖത്തറിലെത്തുമെന്ന് റിപ്പോട്ട്,ആശങ്കയോടെ ഇസ്രായേൽ ഭരണകൂടം

April 21, 2022

April 21, 2022

ദോഹ : സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകുന്നതിനെതിരെ തങ്ങളുടെ പൗരന്മാർക്ക് ഇസ്രായേൽ തീവ്രവാദ വിരുദ്ധ ബ്യൂറോ മുന്നറിയിപ്പ് നൽകിയേക്കുമെന്ന് റിപ്പോർട്ട്.ഇസ്രായേൽ മാധ്യമമായ ഹയോം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഏകദേശം 15,000 ഇസ്രായേലികൾ ഇതിനകം ഫുട്ബോൾ ടൂർണമെന്റിനായി ടിക്കറ്റ് നേടിയിട്ടുണ്ട്.അതേസമയം 25,000 മുതൽ 30,000 വരെ ഇസ്രായേൽ പൗരന്മാർ ലോകകപ്പ് കാണാനായി ഖത്തറിലേക്ക് പോകുമെന്ന് ഏജൻസികൾ പ്രവചിക്കുന്നു.

ഇത്  സങ്കീർണ്ണമായ സുരക്ഷാ വെല്ലുവിളിയാണെന്നും എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ലെന്നും   പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉറവിടത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.ഖത്തറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ സ്ഥിതിഗതികൾ മനസ്സിലാക്കാനാകൂവെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കൂ എന്നും ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഇസ്രായേലി പൗരന്മാർ ഖത്തറിൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടും ഖത്തറിൽ ഇറാന് സ്വാധീനമുള്ളതുകൊണ്ടും ഈ ലോക കപ്പിൽ ഇറാൻ കളിക്കുന്നതുകൊണ്ടുമാണ് ഇത്തരം ഒരു നീക്കം ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

വിഷയം ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ സമിതി അടുത്തയാഴ്ച യോഗം ചേരും.

 

അതേസമയം,ലോകകപ്പിനായി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഖത്തർ ഭരണകൂടം ഒരുക്കുന്നത്.തങ്ങളുടെ രാജ്യത്തെത്തുന്ന എല്ലാ പൗരന്മാർക്കും സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഖത്തർ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് ഇപ്പോൾ ഇസ്രായേലിൽ നിലനിൽക്കുന്ന നിർദേശം. എന്നാൽ ഇപ്പോഴുള്ള വാർണിംഗ് ലെവൽ ആയ മൂന്നിൽ നിന്നും ഖത്തറിനെ ഏറ്റവും ഉയർന്ന ലെവൽ ആയ നാലിലേക്ക് ഇതുവരെ ഉയർത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News