Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫലസ്തീനിൽ കൂട്ടക്കുരുതി,അറബ് ലോകം പ്രതിഷേധ ചൂടിൽ

January 27, 2023

January 27, 2023

ന്യൂസ്‌റൂം ബ്യുറോ
ഗാസ സിറ്റി :ഫലസ്തീനിലുണ്ടായ ഇസ്റാഈൽ കൂട്ടക്കുരുതിയിൽ അറബ് ലോകത്ത് പ്രതിഷേധം ശക്തിപ്പെടുന്നു.വെസ്റ്റ്ബാങ്കിൽ ജെനിനിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്റാഈൽ സൈന്യം നടത്തിയ ആക്രമണനത്തിൽ മരിച്ചവരിൽ ഒൻപത് പേരും അഭയാർഥി ക്യാമ്പിൽ കഴിയുന്നവരാണ്. അൽറാമിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 22കാരനും മരിച്ചു.

ശക്തമായ ആക്രമണത്തിൽ ചുരുങ്ങിയത് 20 പേർക്കെങ്കിലും പരുക്കേറ്റതായി ഫലസ്തീൻ അറിയിച്ചു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ് നിരവധി പേരാണ് ആശുപത്രികളിലേക്ക് എത്തുന്നത്. ആശുപത്രികൾക്ക് നേരെയും ഇസ്റാഈൽ സേന ആക്രമണം അഴിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രികൾക്ക് നേരെ ഇസ്റാഈൽ സേന ടിയർ ഗ്യാസ് പ്രയോഗിച്ചത് ചികിത്സയിൽ കഴിയുന്ന കുട്ടികളടക്കം രോഗികൾക്ക് ശ്വാസതടസ്സത്തിനിടയാക്കി.

ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് പലസ്തീൻ ടിവി റിപ്പോർട്ട് ചെയ്തു.

കൂട്ടക്കൊലക്ക് ശേഷം ഇസ്റാഈൽ സൈന്യം ജെനിൻ മേഖലയിൽ നിന്ന് പിൻവാങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം,ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി.ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു, പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതക്കെതിരായ അധിനിവേശത്തിന്റെ ഹീനവും ഭീകരവുമായ കുറ്റകൃത്യങ്ങളുടെ തുടർച്ചയായാണ് സംഭവത്തെ കാണുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശത്തിന് മുമ്പെന്നത്തേക്കാളും കൂടുതൽ വ്യാപനമുണ്ടായതായും പ്രായമായവരെയും  ആശുപത്രികളെയും സുപ്രധാന സിവിലിയൻ സൗകര്യങ്ങളെയും ആക്രമിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആക്രമണം  അവസാനിപ്പിക്കാനും സിവിലിയന്‍മാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ഇസ്രായേലി അധിനിവേശ സേന നടത്തുന്ന അക്രമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News