Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ഖത്തർ

September 01, 2021

September 01, 2021

ദോഹ : താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്ഥിതി അശാന്തമായി തുടരുന്ന അഫ്ഗാനെ ലോകരാജ്യങ്ങൾ സഹായിക്കേണ്ടതുണ്ടെന്ന് ഖത്തർ വ്യക്തമാക്കി. ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌ക്കോ മാസിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

താലിബാനുമായി നിരന്തര ചർച്ചകൾ നടത്തിയാലേ അഫ്ഗാനിലെ സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നും അൽതാനി വിലയിരുത്തി. "ഖത്തർ താലിബാനുമായി നടത്തുന്ന ചർച്ചകളും, ഈ വിഷയത്തിലെ ഇടപെടലും പെട്ടെന്ന് അവസാനിപ്പിച്ചാൽ ഭീകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടും. ഇത് ആർക്ക് നികത്താനാവും? " അൽതാനി ചോദിച്ചു. താലിബാന് ഉപരോധം ഏർപ്പെടുത്തുന്നത് കൊണ്ട് പ്രയോജനമില്ല എന്നും, അത് വിപരീതഫലം ചെയ്തേക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി


Latest Related News