Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് വോളണ്ടിയർ അപേക്ഷകർക്കുള്ള അഭിമുഖം ഈ ആഴ്ച സമാപിക്കും,ഇതുവരെ ലഭിച്ചത് അഞ്ച് ലക്ഷം അപേക്ഷകൾ

August 07, 2022

August 07, 2022

ദോഹ : അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമാകാനുള്ള വോളണ്ടിയർ പ്രോഗ്രാമിലേക്കുള്ള അപേക്ഷകരുടെ അഭിമുഖം ഓഗസ്റ്റ് 13 ശനിയാഴ്ച സമാപിക്കും.രജിസ്ട്രേഷൻ ജൂലൈ 31-ന് അവസാനിച്ചതിനാൽ, എല്ലാ അപേക്ഷകരോടും ഓഗസ്റ്റ് 13-നകം അഭിമുഖത്തിനായുള്ള ദിവസം ബുക്ക് ചെയ്യാൻ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നിർദേശിച്ചു.

"ടൂർണമെന്റിന് 100 ദിവസം തികയുന്ന ആഗസ്റ്റ് 13-ന് അഭിമുഖങ്ങൾ അവസാനിക്കും.ഇതിനകം റോൾ ഓഫറുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്.അതിനിയും തുടരും.നിങ്ങളുടെ അപേക്ഷയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി നിങ്ങളുടെ ഇമെയിലും പോർട്ടലും പരിശോധിക്കണം.."ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ അറിയിപ്പിൽ സുപ്രീം കമ്മറ്റി അഭ്യർത്ഥിച്ചു.

വോളണ്ടിയർ പ്രോഗ്രാമിനായി ഇതുവരെ  അര ദശലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ലോകമെമ്പാടുമുള്ള 20,000 സന്നദ്ധപ്രവർത്തകർ 30 ലധികം വ്യത്യസ്ത റോളുകളിലായി 45 പ്രവർത്തന മേഖലകളിലാണ് പ്രവർത്തിക്കുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News