Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നവമാധ്യമങ്ങളെ മാനവിക ഐക്യത്തിനായി ഉപയോഗിക്കണമെന്ന് ഇൻഫ്ലുവൻസേഴ്സ് മീറ്റ്

November 02, 2022

November 02, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : മനുഷ്യരെ വിഭജിക്കാനും അവർക്കിടയിൽ മുറിവുകൾ സൃഷ്ടിക്കാനും പലതരം ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് നവ മാധ്യമങ്ങളെ പരസ്പരമുള്ള ഐക്യത്തിനുമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐ സി ഖത്തർ ) മാധ്യമ വിഭാഗം സംഘടിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് മീറ്റിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.അധികാര കേന്ദ്രങ്ങൾ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകം കയ്യടക്കുന്നത് കാണാതിരിക്കരുതെന്നും അവയെ മറികടക്കൽ എളുപ്പമല്ലെങ്കിലും അതുണ്ടാക്കുന്ന നിഷേധാത്മക സ്വാധീനങ്ങളെ ജനകീയമായി മറികടക്കാൻ ശ്രമിക്കണമെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ മക്തൂബ് മീഡിയ ക്രിയേറ്റീവ് എഡിറ്റർ ഷഹീൻ അബ്ദുല്ല പറഞ്ഞു.

രാജ്യങ്ങളുടെ പരമാധികാരത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ ടെക് ഭീമൻമാർ കരുത്ത് കാട്ടുന്നത് അപകടകരമായ സ്ഥിതി വിശേഷമാണെന്നും പലപ്പോഴും സാധാരണ പൗരന്റെ താത്പര്യങ്ങൾക്കല്ല നവ മാധ്യമ രംഗത്തെ ബഹുരാഷ്ട്ര കുത്തകകൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവ മാധ്യമങ്ങളിൽ സത്യത്തിന്റെ ശബ്ദം കേൾപ്പിക്കുകയും നന്മയെ ലക്ഷ്യമാക്കിയുള്ള  സൗഹ്യദം നിലനിർത്തുകയാണ്  വേണ്ടതെന്ന് കെ.എം സി സി ഖത്തർ സംസ്ഥാന  സെക്രട്ടറി കോയ കൊണ്ടോട്ടി പറഞ്ഞു.  പേരു നോക്കി ഉള്ളടക്കത്തിന് വിലയിടുന്ന കാലത്ത് മാനവികതയുടെ അടയാളമായി മാറുകയാണ് വേണ്ടതെന്ന് ആർ ജെ ഫെമിന അഭിപ്രായപ്പെട്ടു.

കരീം ഗ്രാഫി,ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് നസീർ പാനൂർ,കേരള ഇസ് ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ.സകരിയ്യ മാണിയൂർ,സാബിത്ത് മുഹമ്മദ്, 
സി ഐ സി കേന്ദ്ര സമിതി അംഗം അർശദ് ഇ,ലിജി അബ്ദുല്ല, എഴുത്തുകാരൻ ഡോ. എ പി ജാഫർ, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട, ഷഹാന ഇല്യാസ്, തൻസീം കുറ്റ്യാടി, ഹുസൈൻ കടന്നമണ്ണ, ഡോ. അബ്ദുൽ വാസിഅ് , നസീഹ മജീദ്, ജാസിം കടന്നമണ്ണ, ഹാരിസ് , ജസീം ചേരാപുരം എന്നിവർ സംസാരിച്ചു. എഴുത്തുകാരനും ട്രെയിനറുമായ ഡോ. സലീൽ ഹസ്സൻ സമാപന പ്രഭാഷണം നടത്തി.
സി ഐ സി മീഡിയ ഹെഡ് കെ ടി മുബാറക് സ്വാഗതവും മീഡിയ റിലേഷൻസ്  എക്സിക്യൂട്ടിവ് മെമ്പർ ഹഫീസുല്ല കെ.വി നന്ദിയും പറഞ്ഞു. സാലിം വേളം, ജാഫർ പൈങ്ങോട്ടായി തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News