Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
പ്രവാസികൾക്ക് ഗുണകരമാവും, ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് മുന്നറിയിപ്പ്

September 25, 2022

September 25, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ :  പിന്നിട്ട രണ്ടു ദിവസങ്ങളിൽ എണ്ണവിലയിൽ അഞ്ചു ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പം ഇനിയും വർധിക്കുമെന്ന് റിപ്പോർട്ട്.ഇതോടൊപ്പം  ആഗോള സാമ്പത്തിക മാന്ദ്യം ഇനിയും പ്രതിസന്ധിയായേക്കുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നു. വരും ദിവസങ്ങളിൽ രൂപ വീണ്ടും ദുർബലമായേക്കുമെന്നും ഗൾഫ് കറൻസികൾക്കെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇനിയും ഉയർന്നേക്കുമെന്നുമുള്ള സൂചനയാണ് ഇതെല്ലാം നൽകുന്നത്.

വരും ദിവസങ്ങളിൽ രൂപ വീണ്ടും ദുർബലമായേക്കുമെന്ന സൂചനയാണ്  ഇതെല്ലാം നൽകുന്നത്. ഉത്പാദനം ഗണ്യമായി ഉയർത്തേണ്ടതില്ലെന്ന നിലപാടിൽ ഒപക് ഉറച്ചു നിൽക്കുകയാണ്.നിലവിലെ എണ്ണവിലയിടിവ്  ഏറ്റവും വലിയ ഇറക്കുമതി  രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് ഏറെ ഗുണകരമാണെങ്കിലും  പണപ്പെരുപ്പവും രൂപയുടെ മൂല്യതകർച്ചയും ഇന്ത്യൻ സമ്പദ് ഘടനക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാഹചര്യമാണുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

അതേസമയം,രൂപയുടെ മൂല്യത്തകർച്ച നാട്ടിൽ ജീവിതച്ചിലവുകൾ ഗണ്യമായി വർധിപ്പിക്കും.നിലവിൽ ആവശ്യവസ്തുക്കൾക്ക് തീവില നൽകേണ്ടിവരുന്ന നാട്ടിലെ സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം കൂടുതൽ ദുസ്സഹമാകും.ഗൾഫ് കറൻസികൾക്ക് കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കുമെങ്കിലും ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള കടബാധ്യതകൾ തീർക്കാൻ മാത്രമായിരിക്കും ഇത് ഉപകരിക്കുക. 

നിലവിൽ ഒരു ഖത്തർ റിയാലിന് 22.12 രൂപക്ക് മുകളിലാണ് വിനിമയ നിരക്ക്..അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് 23 രൂപയിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചന.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News