Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് യോഗ്യത മത്സരം,ഇന്ത്യൻ ടീം ദോഹയിലെത്തി

May 20, 2021

May 20, 2021

ദോഹ : 2022 ഖത്തർ ലോകകപ്പ്,ചൈനയിൽ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യതാ  മത്സരങ്ങൾ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീം ദോഹയിൽ എത്തി.ബുധനാഴ്ച വൈകീട്ടോടെയാണ് 28 അംഗ ടീം അംഗങ്ങളും പരിശീലകനും ഉൾപ്പെടുന്ന സംഘം ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.ജൂൺ മൂന്ന് മുതലാണ് മത്സരങ്ങൾ തുടങ്ങുക.

ദോഹയിലെത്തിയ ശേഷം നടത്തിയ ആർ‌ടി-പി‌സി‌ആർ‌ പരിശോധനാ ഫലങ്ങൾ‌ ലഭിക്കുന്നതുവരെ ഇവർ നിർബന്ധിത കൊറന്റൈനിൽ തുടരും.ഇതിനു ശേഷമായിരിക്കും പരിശീലനം തുടങ്ങുക.കൊറന്റൈൻ വ്യവസ്ഥയിൽ ഇളവനുവദിച്ചുകൊണ്ട്  ദോഹയിൽ ഒത്തുചേരാനും ക്യാമ്പ് ആരംഭിക്കാനും സഹകരിച്ചതിൽ ഖത്തർ ഫുട്ബോൾ ഫെഡറേഷനും ഖത്തർ ഭരണകൂടത്തിനും എ.ഐ.എഫ്.എഫ് നന്ദി അറിയിച്ചു.

കൊൽക്കത്തയിൽ പരിശീലനം പൂർത്തിയാക്കി ഖത്തറിലേക്ക് വരാനായിരുന്നു ടീം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് യാത്ര നേരത്തേയാക്കുകയായിരുന്നു.

ഗ്രൂപ്പ് ഇയിലെ 5 മത്സരങ്ങളിൽ 3 പോയിന്റാണ് ഇന്ത്യ ഇതുവരെ നേടിയത്. ജൂൺ 3 ന് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറുമായും ജൂൺ 7 ന് ബംഗ്ലാദേശുമായും ജൂൺ 15 ന് അഫ്ഗാനിസ്ഥാനുമായും ഇന്ത്യ മാറ്റുരക്കും. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News