Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഖത്തറിൽ എത്തി

May 08, 2022

May 08, 2022

ദോഹ: ഇന്ത്യന്‍വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഖത്തറിലെത്തി.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രി ഖത്തറിലെത്തിയത്.ഇന്ന് ഉച്ചയോടെ ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിന്‍റെയും ഖത്തര്‍ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള  ഉന്നത സംഘം സ്വീകരിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തില്‍ ഞായറാഴ്ച വൈകുന്നേരം 6.30ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ നേതൃത്വത്തില്‍ മന്ത്രിക്ക് ഇന്ത്യന്‍ കമ്യുണിറ്റിയുടെ സ്വീകരണം നല്‍കും. ഐ.സി.സി അശോകഹാളിലാണ് വിവിധ സംഘനകളുടെ കൂടി പങ്കാളിത്തത്തോടെ സ്വീകരണ പരിപാടി നടക്കുന്നത്.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം എന്നിവരുമായി മന്ത്രി ഔദ്യോഗിക കൂടികാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ച 2.30ന് ദോഹ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ദോഹ ജ്വല്ലറി ആന്‍റ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് വൈകുന്നേരം ആറ് മണിക്ക് അല്‍ വക്റയില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളുമായി സംവദിക്കുന്ന മന്ത്രി, രാത്രി 7.30ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.ബി.എഫ് നേതൃത്വത്തിലാണ് ഇന്ത്യന്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 10ന് രാവിലെ 11ന് ഖത്തറിന്‍റെ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയവും മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News