Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
യോഗ്യതാ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തി,ഛേത്രിക്ക് ഇരട്ട ഗോൾ 

June 07, 2021

June 07, 2021

ദോഹ : ഖത്തറിൽ ഇന്ന് നടന്ന ലോകകപ്പ്-എ.എഫ്.സി യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളിന് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി.ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി രണ്ടു ഗോളുകളും അയൽക്കാരായ ബംഗ്ലാദേശിന്റെ വലയിലാക്കിയത്.

എഴുപത്തിയൊമ്പതാം മിനുട്ടിൽ മലയാളി താരം ആഷിഖ് കുരുനിയൻ നൽകിയ പാസിൽ നിന്നാണ് നായകൻ ആദ്യ ഗോൾ നേടിയത്.ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കി ഇഞ്ച്വറി ടൈമിലാണ്  ഛേത്രി രണ്ടാമത്തെ ഗോളും വലയിലാക്കിയത്.ഇതോടെ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടുന്ന കളിക്കാരിൽ ഇന്ത്യൻ നായകൻ രണ്ടാമതെത്തി.

ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നെങ്കിലും ഈ വിജയത്തോടെ ഏഷ്യൻ കപ്പ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ ഇന്ത്യക്കായി.ഈ മാസം 15 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.  കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഒരു ഗോളിന് ഖത്തറിനോട് പരാജയപ്പെട്ടിരുന്നു.

 


Latest Related News