Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഇന്ത്യ - ഖത്തർ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി

February 10, 2022

February 10, 2022

ദോഹ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും, ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും കൂടിക്കാഴ്ച്ച നടത്തി. ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാരുമായുള്ള പ്രത്യേകചർച്ചക്കായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട ജയശങ്കർ, യാത്രാമധ്യേ ദോഹ സന്ദർശിക്കുകയായിരുന്നു. ഖത്തറിൽ ഇന്ത്യൻ എംബസിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങും ജയശങ്കർ നിർവഹിച്ചു. ഖത്തർ വിദേശകാര്യമന്ത്രിയും, ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലും ചടങ്ങിൽ പങ്കെടുത്തിരുന്നു. 

ഭീകരവാദത്തോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനം, അഫ്ഗാൻ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്നിവയാണ് ഇന്ത്യ-ഖത്തർ ചർച്ചയിൽ പ്രധാനമായും വിഷയമായത്. സാമ്പത്തിക-സുരക്ഷാ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും ഏതൊക്കെ വിധത്തിൽ സഹകരിക്കാമെന്നതും ഇരുവരും ചർച്ച ചെയ്തു. ഓസ്ട്രേലിയയിലെ ചർച്ചക്ക് ശേഷം ജയശങ്കർ ഫിലിപൈൻസും സന്ദർശിക്കും.


Latest Related News