Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ലോകകപ്പോടെ ഖത്തറിന്റെ സമ്പദ്ഘടന കുതിച്ചുയരും, പ്രതീക്ഷിക്കുന്നത് 20 ബില്യണിന്റെ വളർച്ച

February 26, 2022

February 26, 2022

ദോഹ : ലോകകപ്പ് ഫുട്‍ബോളിന് വേദി ഒരുക്കാനുള്ള അവസരത്തിലൂടെ, ഖത്തർ സാമ്പത്തികമായി വൻ കുതിപ്പ് നടത്തുമെന്ന് റിപ്പോർട്ടുകൾ. വിവിധ കമ്പനികൾക്കും, വ്യവസായ മേഖലകൾക്കുമായി 20 ബില്യൺ ഡോളറിന്റെ വളർച്ചയുണ്ടാവുമെന്നാണ് ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ കണക്കുകൂട്ടൽ. എക്സ്പോയോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക പരിപാടിയിലാണ് ലോകകപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസാദ്ധ്യതകൾ വിശകലനം ചെയ്തത്. 


പ്രാദേശിക വിപണിയിലടക്കം ലോകകപ്പ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം, രാജ്യത്തിന്റെ കായികമേഖലയും ലോകകപ്പോടെ കൂടുതലുണരും. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ അഞ്ഞൂറോളം അന്താരാഷ്ട്ര കായിക ടൂർണമെന്റുകൾക്ക് ഖത്തർ വേദിയായിട്ടുണ്ടെന്നും,ഈ പരിചയസമ്പത്ത് ലോകകപ്പ് സമയത്ത് നിർണായകമാവുമെന്നും ഖത്തർ ഫിനാൻഷ്യൻ സെന്ററിന്റെ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റായ ലൈല അൽ ജെഫൈരി അഭിപ്രായപ്പെട്ടു. ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഖത്തർ പ്രിക്‌സ് തുടങ്ങിയ ടൂർണമെന്റുകൾ കുറ്റമറ്റ രീതിയിൽ നടത്താൻ ഖത്തറിന് കഴിഞ്ഞതും ജെഫൈരി ചൂണ്ടിക്കാണിച്ചു. ഗ്ലോബൽ സ്പോർട്ട് നേഷൻ ഇൻഡക്സ് പ്രകാരം അറബ് മേഖലയിൽ ഒന്നാമതുള്ള രാജ്യമാണ് ഖത്തർ. ലോകത്തെ ആദ്യ ഇരുപതിലും ഖത്തറിന് സ്ഥാനമുണ്ട്. ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും ട്രെയിനിങ് സൗകര്യങ്ങളും ഒരുക്കിയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത് എന്നും ജിഫൈരി കൂട്ടിച്ചേർത്തു.


Latest Related News