Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഐഡിയൽ ഇന്ത്യൻ സ്‌കൂൾ 'സയന്‍സ് ആന്‍ഡ് മാത്‌സ് ഒളിമ്പ്യാഡ്' ജൂൺ 8ന് ദോഹയിൽ

May 12, 2023

May 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിലെ വിവിധ സ്കൂളുകളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന 'സയന്‍സ് ആന്‍ഡ് മാത്‌സ് ഒളിമ്പ്യാഡ്' മാസെറ്റ് ജൂണ്‍ മൂന്നിന്.ജൂണ്‍ എട്ടിന് വിജയികളെ പ്രഖ്യാപിക്കും. 3000 ഖത്തര്‍ റിയാലും സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം, 2000 റിയാലും വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും രണ്ടാംസമ്മാനമായും മൂന്നാം സമ്മാനമായി 1000 റിയാലും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മത്സരത്തിനുള്ള രജിസ്ട്രേഷന്‍ കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചു. മേയ് 25വരെയാണ് രജിസ്‌ട്രേഷനുള്ള സമയപരിധി. 15 റിയാലാണ് ഫീസ്. മേയ് 20വരെ ഐഡിയില്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫീസില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ലഭിക്കും. എട്ട്, ഒമ്ബത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന സയന്‍സ് ആന്‍ഡ് മാത്‌സ് ഒളിമ്പ്യാഡ് ജൂണ്‍ മൂന്നിന് രാവിലെ 10മുതല്‍ 11വരെയാണ് നടക്കുക.

വിവിധ സ്‌കൂളുകളില്‍നിന്നായി 2000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ സ്‌കൂള്‍ പ്രസിഡന്റ് ഡോ. ഹസന്‍ കുഞ്ഞി എം.പി, പ്രിന്‍സിപ്പല്‍ ശൈഖ് ഷമീം , ഒളിമ്പ്യാഡ്  കോഓഡിനേറ്റര്‍മാരായ റഫീക്ക്, റിയാസ് എന്നിവര്‍ പങ്കെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News