Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഗൾഫ് മേഖലയിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാനിരക്ക് ഖത്തറിനായിരിക്കുമെന്ന് ലോകബാങ്ക്

June 13, 2022

June 13, 2022

ദോഹ: തുടർവർഷങ്ങളിൽ ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച രേഖപ്പെടുത്തുന്ന രാജ്യം ഖത്തറായിരിക്കുമെന്ന് ലോ ബാങ്ക്(ഐ.എം.എഫ്)..

2023, 2024 സാമ്പത്തിക വർഷങ്ങളിലാണ് ഖത്തർ സാമ്പത്തിക രംഗം അഭൂതപൂർവമായ വളർച്ച കൈവരിക്കുക.ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) ഈ വർഷം 4.9 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും 2023 ൽ വളർച്ച 4.5 ശതമാനവും 2024 ൽ 4.4 ശതമാനവും ആയിരിക്കുമെന്നും ലോക ബാങ്ക് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കായിരിക്കും ഇതെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി.

എണ്ണ വിലയിലുണ്ടായ അഭൂതപൂർവമായ വർദ്ധനവ് കാരണം കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയാണ് ഗൾഫ് മേഖല രേഖപ്പെടുത്തുന്നത്.

ലോക കപ്പിന് വേദിയാകുന്നതും യുക്രൈൻ യുദ്ധം മൂലം എൽ.എൻ. ജി ഡിമാൻഡും വിലയും വർധിച്ചതും ഖത്തർ സമ്പദ് വ്യവസ്ഥക്ക് ഗുണകരമായി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News