Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അഞ്ചുവർഷം മുമ്പ് ഖത്തറിലേക്ക് പോയ ഭർത്താവിനെ കാണാനില്ല,പരാതിയുമായി യുവതി 

May 04, 2021

May 04, 2021

ഹൈദരാബാദ്: അഞ്ചു വര്‍ഷം മുമ്പ് ഖത്തറിലേക്ക് ജോലി തേടി പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഹൈദരാബാദ് സ്വദേശിനി. ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് ഹഷാമാബാദ് സ്വദേശിനിയായ ഹലീമ എന്ന യുവതിയാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയത്..

2008ലാണ് ഹലീമയും കാണാതായ മുഹമ്മദ് നവീദ് അഹമ്മദും വിവാഹിതരായത്. 2014ലാണ് നവീദ് ജോലി അന്വേഷിച്ച് ഖത്തറിലേക്ക് എത്തിയത്. 2016 വരെ ടെലിഫോണില്‍ ആശയ വിനിമയം നടന്നിരുന്നു. എന്നാല്‍, പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.. നവീദ് ഖത്തറില്‍ ഡ്രൈവര്‍ ജോലിയാണ് ചെയ്തു കൊണ്ടിരുന്നത്. ഭര്‍ത്താവിനെ കണ്ടു പിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹലീമയും അവരുടെ രണ്ടു കുഞ്ഞുങ്ങളും ആവശ്യപെട്ടു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News