Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ മെട്രാഷ് ആപ്പിലൂടെ എങ്ങനെ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റ് ലഭിക്കും? വിശദമായി മനസിലാക്കാം

September 20, 2021

September 20, 2021

ദോഹ : ഖത്തറിൽ ഈയിടെ നിർബന്ധമാക്കിയ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റ് മെട്രാഷ് ആപ്പിലൂടെ സ്വന്തമാക്കാം. ഇതിന് ഉതകുന്ന തരത്തിൽ ആപ്പിൽ അപ്‌ഡേറ്റുകൾ വരുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ, സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത് എങ്ങനെ എന്നും അധികൃതർ വിശദീകരിച്ചിട്ടുണ്ട്.

അപ്ലൈ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി ആദ്യം ഹോം പേജിലുള്ള " national address" എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറന്ന് വരുന്ന വിൻഡോയിൽ നിന്നും " add national address" സെലക്ട് ചെയ്താൽ "national address certificate" എന്ന ബട്ടൺ കാണാം. ശേഷം, വീട്ടുവിലാസമോ, ജോലിസ്ഥലത്തെ വിലാസമോ വേണ്ടതെന്ന്  തിരഞ്ഞെടുക്കണം. സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ അറബിക്കിലോ വേണ്ടത് എന്നും അപേക്ഷകർ ഈ പേജിൽ രേഖപ്പെടുത്തണം. ഇതിന് ശേഷം ഇമെയിൽ ഐഡി നൽകിയാൽ, സർട്ടിഫിക്കറ്റ് തയാറാകുന്ന  മുറക്ക് നൽകിയ മെയിൽ ഐഡിയിലേക്ക് ഇവ അയക്കും.. പത്ത് റിയാൽ ഫീസ് അടക്കാനുള്ള വിൻഡോയും അവസാനം പ്രത്യക്ഷപ്പെടും. ഈ ഘട്ടം കൂടെ പിന്നിട്ടാൽ സർട്ടിഫിക്കറ്റിന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടു എന്നർത്ഥം.

 


Latest Related News