Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് വരുന്നവർക്കുള്ള ഹോട്ടൽ ബുക്കിംഗ് പുനരാരംഭിച്ചു

April 14, 2022

April 14, 2022

ദോഹ : ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന ഓൺ അറൈവൽ വിസക്കാർക്ക്, രാജ്യത്ത് തങ്ങുന്ന അത്രയും ദിവസത്തെ ഹോട്ടൽ ബുക്കിംഗ് "ഡിസ്കവർ ഖത്തറി"ലൂടെ മുൻകൂട്ടി നടത്തണമെന്ന നിയമം ഖത്തർ നടപ്പിലാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത്തരമൊരു നീക്കം തുടങ്ങിയിരുന്നെങ്കിലും, പ്രവാസികളുടെ എതിർപ്പിന് പിന്നാലെ ഹോട്ടൽ ബുക്ക് ചെയ്യാനുള്ള ലിങ്ക് "ഡിസ്കവർ ഖത്തറി"ന്റെ വെബ്‌സൈറ്റിൽ നിന്നും എടുത്തുകളഞ്ഞിരുന്നു.

ഹോട്ടൽ ബുക്ക് ചെയ്യാനുള്ള ലിങ്കിനൊപ്പം, കൂടുതൽ വിവരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഡിസ്കവർ ഖത്തറിന്റെ വെബ്‌സൈറ്റിൽ നിർദേശമുണ്ട്. ഇതിനായി ലിങ്കും നൽകിയിട്ടുണ്ട്. ഈ ലിങ്കിലൂടെ മന്ത്രാലയവുമായി ബന്ധപ്പെട്ടാൽ, ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശികൾക്ക് വിവിധ വിസകൾ അനുവദിക്കുന്നത് ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും. ഹോട്ടൽ ബുക്കിങ് നിർബന്ധമാണോ എന്ന് അന്വേഷിച്ചപ്പോൾ, "ഇഹ്തിറാസിൽ ബുക്കിംഗ് നിർബന്ധമാണ് എന്നാണ് പറയുന്നത് എങ്കിൽ ബുക്ക് ചെയ്യുക തന്നെ വേണ്ടി വരുമെന്നാണ്" ഡിസ്കവർ ഖത്തറിന്റെ നിലപാട്. ഇന്ന് മുതൽ ഓൺ അറൈവൽ വിസയ്ക്കായി അപേക്ഷിക്കുന്നവർ ഹോട്ടൽ റൂമും ബുക്ക് ചെയ്യേണ്ടി വരും.


Latest Related News