Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ദേശീയ ദിനം, ഡിസംബർ 19 നും പൊതു അവധി

December 15, 2021

December 15, 2021

ദോഹ : ആധുനിക ഖത്തറിന്റെ  സ്ഥാപകദിനമായ ഡിസംബർ 18 നെ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ദേശീയദിനമായ ഡിസംബർ 18 കൂടാതെ, അടുത്ത ദിവസമായ ഡിസംബർ 19 നും (ഞായറാഴ്ച) രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ദേശീയദിനത്തിലെ വർണ്ണാഭമായ ദൃശ്യവിസ്മയങ്ങൾ ആസ്വദിച്ച ശേഷം, ഒരു ദിനം പൂർണമായും വിശ്രമിക്കാൻ ഖത്തർ ജനതയ്ക്ക് ഇതോടെ സാധിക്കും. 

 

ട്വിറ്ററിലൂടെയാണ് അവധിയുടെ ഔദ്യോഗികപ്രഖ്യാപനം വന്നത്. ഇതോടെ, വെള്ളി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ ഖത്തറിന് തുടർച്ചയായ അവധി ലഭിക്കും. കാലാൾപട അണിനിരക്കുന്ന പരേഡ് അടക്കം, നയനാന്ദകരമായ നിരവധി പരിപാടികളാണ് വിവിധ കേന്ദ്രങ്ങളിലായി ഡിസംബർ 18 ന് അരങ്ങേറുന്നത്.


Latest Related News