Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ദോഹയുടെ നഗരമധ്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 'തല ഉയർത്തില്ല',കാരണം ഇതാണ്

October 02, 2022

October 02, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ : ലോകകപ്പിനായി അണിഞ്ഞൊരുങ്ങുന്ന ദോഹയുടെ നഗരവീഥികളിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭീമൻ പോസ്റ്ററുകൾക്ക് ഇടം ലഭിച്ചേക്കില്ലെന്ന് സൂചന.പകരം,മാഞ്ചസ്റ്റർ യുണൈറ്റഡിലെ അദ്ദേഹത്തിന്റെ സഹതാരം ബ്രൂണോ ഫെർണാണ്ടസോ ലിവർപൂളിന്റെ ഡിയോഗോ ജോട്ടയോ ആയിരിക്കും പോർച്ചുഗലിനെ പ്രതിനിധീകരിച്ച് ദോഹയിലെ കൂറ്റൻ ചുവരുകളിൽ അവരുടെ ദേശീയ ടീമിന്റെ പ്രതീകമായി പോസ്റ്ററുകളിൽ തെളിയുകയെന്നാണ് പുറത്തുവരുന്ന വിവരം.

ഖത്തർ ലോകകപ്പിൽ മത്സരിക്കുന്ന ഓരോ ടീമിനും ദോഹയിലെ  കൂറ്റൻ ചുവരുകളിലും ടവറുകളിലുമായി 75 അടി ഉയരമുള്ള ഭീമൻ പോസ്റ്ററിൽ അവരുടെ പ്രമുഖ താരത്തിന്റെ ചിത്രത്തിനായി ഒരു കളിക്കാരനെ തിരഞ്ഞെടുക്കാം.എന്നാൽ പോർച്ചുഗലിന്റെ ഇഷ്ടപ്പെട്ട കളിക്കാരനായി റൊണാൾഡോയെ തെരഞ്ഞെടുക്കില്ലെന്നും പകരം മറ്റു രണ്ടു പേർക്കാണ് സാധ്യതയെന്നും പ്രമുഖ സ്പോർട്സ് സ്ട്രീമിങ് ചാനലായ ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു.

എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോററായി മാറിയ താരത്തെ അവഗണിക്കാനുള്ള പോർച്ചുഗലിന്റെ നീക്കം ആരാധകരിൽ നടുക്കമുളവാക്കിയതായാണ്  റിപ്പോർട്ട്.അയർലൻഡിനെതിരായ മത്സരത്തിൽ ഇരട്ട ഗോളോടെ അലി ഡായിയുടെ 109 ഗോളുകളുടെ റെക്കോർഡ് തകർത്ത റൊണാൾഡോ, നിലവിൽ  191 മത്സരങ്ങളിൽ നിന്നായി 117 അന്താരാഷ്ട്ര ഗോളുകൾ നേടിയാണ് മികവ് തെളിയിച്ചത്.-എന്നിട്ടും ലോകകപ്പ് ബാനറിൽ നിന്ന് റൊണാൾഡോയെ ഒഴിവാക്കാനുള്ള പോർച്ചുഗലിന്റെ നീക്കം ശരിക്കും ആരാധകരെ ഞെട്ടിക്കുന്നതാണ്.

അതേസമയം,പ്രായം കുറഞ്ഞ മറ്റൊരു താരത്തെ പോർച്ചുഗൽ ഫുട്‍ബോളിന്റെ മുഖമായി അവതരിപ്പിക്കുന്നതിലൂടെ പോർച്ചുഗൽ അവരുടെ ദേശീയ ടീമിനായി ഒരു പുതിയ ശൈലി സ്വീകരിക്കുകയാണെന്ന മറുവാദമാണ് തീരുമാനത്തെ അനുകൂലിക്കുന്നവർക്കുള്ളത്..37-കാരനായ റൊണാൾഡോ ഇപ്പോൾ മോശം ഫോമിലാണെന്നും തന്റെ രാജ്യത്തിനായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് നേടിയതെന്നുമാണ് ഇവരുടെ വിലയിരുത്തൽ.

ലോകകപ്പിൽ മത്സരിക്കുന്ന മറ്റു പല രാജ്യങ്ങളും ദോഹയിലെ പോസ്റ്ററുകളിലേക്കുള്ള തങ്ങളുടെ പ്രധാന താരത്തെ ഇതിനോടകം തെരഞ്ഞെടുത്ത് കഴിഞ്ഞു.ക്രൊയേഷ്യക്കായി  ലൂക്കാ മോഡ്രിച്ചും  സെനഗലിനായി സാഡിയോ മാനെയെയുമാണ് ദോഹയിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ തെളിയുക.അർജന്റീന തങ്ങളുടെ പോസ്റ്ററിൽ ആരെയാണ് അവതരിപ്പിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News