Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മെർസ് വൈറസിന്റെ സാന്നിധ്യം ഖത്തറിലും, അൻപത് വയസുകാരന് രോഗം പകർന്നത് ഒട്ടകങ്ങളിൽ നിന്ന്

March 23, 2022

March 23, 2022

ദോഹ : ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (മെർസ്) വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസുകളുടെ വകഭേദങ്ങളിൽ ഒന്നായ മെർസ്, അൻപത് വയസ് പ്രായമുള്ള പുരുഷനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇയാൾ ഒട്ടകങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. 

രോഗിക്ക് അവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ഇയാളുമായി സമ്പർക്കമുണ്ടായിരുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൊറോണയ്ക്ക് സമാനമായി, ശ്വസന വ്യവസ്ഥയെ ആണ് മെർസും ബാധിക്കുന്നതെങ്കിലും, രോഗവ്യാപനത്തിലും ഉറവിടത്തിലും രണ്ട് വൈറസുകളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഗുരുതര അസുഖങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഒട്ടകങ്ങളുമായി ഇടപഴക്കരുതെന്ന് മന്ത്രാലയം നിർദേശിച്ചു.  കോവിഡ് പ്രതിരോധമാർഗങ്ങൾ കൃത്യമായി പിന്തുടരാനും മന്ത്രാലയം അഭ്യർത്ഥിച്ചു. പനി, ചുമ, ശ്വാസതടസം, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി വൈദ്യസഹായം തേടണം.


Latest Related News