Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
കോവിഡ് കുറഞ്ഞു, ഹമദ് മെഡിക്കൽ കോർപറേഷന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക്

March 03, 2022

March 03, 2022

ദോഹ : ഖത്തറിൽ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ, ഇളവുകളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്ന് ഹമദ് കോർപറേഷൻ പ്രഖ്യാപിച്ചു. മാർച്ച് ഒന്ന് മുതൽ 75 ശതമാനം രോഗികൾക്ക് നേരിട്ട് ചികിത്സ തേടാനുള്ള സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരുന്നു. പുതിയ അറിയിപ്പ് പ്രകാരം മാർച്ച്‌ ആറ് ഞായറാഴ്ച മുതൽ 100 ശതമാനം ശേഷിയോടെയാവും ഹമദ് ആശുപത്രി പ്രവർത്തിക്കുക.

സ്പെഷാലിറ്റി വിഭാഗങ്ങൾ അടക്കമുള്ള മുഴുവൻ ചികിത്സാവിഭാഗങ്ങളും പരമാവധി ശേഷിയോടെ പ്രവർത്തിക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. അതേസമയം, ഓൺലൈൻ ചികിത്സ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം തുടർന്നും ഒരുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇന്നലെ രാജ്യത്ത് മുന്നൂറിൽ താഴെ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2883 കോവിഡ് രോഗികളാണ് നിലവിൽ ഖത്തറിലുള്ളത്. മികച്ച പ്രതിരോധ മുന്നൊരുക്കങ്ങളും ഉയർന്ന വാക്സിനേഷൻ നിരക്കുമാണ് കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ രാജ്യത്തെ സഹായിച്ചത്.


Latest Related News