Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ കോവിഡ് വ്യാപനനിയന്ത്രണം, മുഖ്യ പങ്ക് വഹിച്ചത് ഹമദ് ആംബുലൻസ് ടീം എന്ന് പഠനം

January 23, 2022

January 23, 2022

ദോഹ : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞുവീശുമ്പോഴും, പ്രതിരോധത്തിന്റെ കോട്ട തീർക്കുകയാണ് ആരോഗ്യപ്രവർത്തകർ. ആശുപത്രിയിൽ എത്തിക്കേണ്ട രോഗികളെ ശരവേഗത്തിൽ ആശുപത്രിയിൽ എത്തിച്ചും, വീട്ടിൽ ഐസൊലേഷനിൽ കഴിയേണ്ടവർക്ക് അതിനുള്ള സഹായങ്ങൾ ചെയ്തും രംഗത്തുള്ള 'ഹമദ് മെഡിക്കൽ കോർപറേഷന്റെ ആംബുലൻസ് ടീം' കോവിഡിന്റെ ചെറുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

ഹമദ് ആംബുലൻസ് സർവീസിൽ പെട്ട ആയിരത്തി മുന്നൂറോളം ആംബുലൻസ് ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനം, 'ക്യു സയൻസ്' എന്ന ജേർണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 282 ജീവനക്കാരാണ് സർവ്വേ പൂർത്തിയാക്കിയത്. ഇവരിൽ 90.4 ശതമാനവും പുരുഷന്മാരാണ്. സർവ്വേ പൂർത്തിയാക്കിയ ജീവനക്കാരിൽ 78.7 ശതമാനം ആളുകളും ബിരുദധാരികളാണ്. കോവിഡിന്റെ എല്ലാ വശങ്ങളെ കുറിച്ചും ആരോഗ്യ പ്രവർത്തകരിൽ തുടക്കം മുതൽ തന്നെ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞതും, പിപിഇ കിറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച നടത്താഞ്ഞതും കോവിഡിനെതിരായ പോരാട്ടത്തിൽ ഏറെ ഗുണം ചെയ്തതായി പഠനം പറയുന്നു. കോവിഡ് രോഗികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നത് കൂടാതെ, എയർപോർട്ടിലെ കോവിഡ് സ്‌ക്രീനിങ്ങിലും, കൊറന്റൈൻ മുന്നൊരുക്കങ്ങളിലും, ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളിലും ഹമ്മദിലെ പാരാമെഡിക്കൽ ജീവനക്കാർ സേവനം അനുഷ്ഠിച്ചിരുന്നു. ദിനേന നൂറുകണക്കിന് കോവിഡ് അനുബന്ധ സർവീസുകളാണ് ഹമദിലെ ആംബുലൻസ് ടീം കൈകാര്യം ചെയ്യുന്നത്.


Latest Related News