Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹ വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കായി രണ്ടാമത്തെ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

September 04, 2022

September 04, 2022

ദോഹ: ട്രാൻസിറ്റ് യാത്രക്കാർക്കായി ഹമദ് ഇന്റർ നാഷണൽ എയർപോർട്ടിൽ രണ്ടാമത്തെ ഹോട്ടൽ തുറന്നു.നൂറ് മുറികളോട് കൂടിയ ഒറിക്‌സ് ഗാർഡൻ ഹോട്ടൽ ടെർമിനലിനുള്ളിലെ നോർത്ത്പ്ലാസയിലാണ് പ്രവർത്തനമാരംഭിച്ചത്. ബോർഡിങ് ഗേറ്റുകൾക്ക് സമീപത്താണ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത്.

എയർപോർട്ടിന്റെ വികസനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഒറിക്‌സ് ഗാർഡൻ ഹോട്ടൽ ദോഹയിലൂടെ യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നും  വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇവിടെ വിശ്രമിക്കാനാവുമെന്നും  എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എഞ്ചിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.    

യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ ഹോട്ടലിൽ മുറികൾ ബുക് ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News