Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ട്രെയിനിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം,ആറ് ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 'ഗൾഫ് റെയിൽവേ'യുടെ നിർമാണം ഉടൻ ആരംഭിക്കും

February 28, 2022

February 28, 2022

ദോഹ : ഖത്തറിനെയും സൗദിയേയും ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അൽ സുലൈതി അറിയിച്ചു. 2009 ലെ ജി. സി.സി ഉച്ചകോടിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഗൾഫ് റെയിൽവേ. ഈസ്റ്റേൺ അറേബ്യയിലെ ആറ് രാജ്യങ്ങളിലൂടെ കടന്നുപോവുന്ന ഗൾഫ് റെയിൽവേയുടെ ആകെ നീളം 2177 കിലോമീറ്ററാണ്. 

യു.എ.ഇ, സൗദി, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഒന്നിച്ചാണ് പദ്ധതിക്കുള്ള പണം മുടക്കുക. ഏതാണ്ട് 250 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഗൾഫ് റെയിൽവേയിൽ, ഓരോ രാജ്യവും തങ്ങളുടെ പരിധിയിലെ ട്രാക്കുകളും സ്റ്റേഷനുകളും നിർമിക്കും. വിസ്തീർണ്ണത്തിൽ മുമ്പിലായതിനാൽ യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളാണ് പദ്ധതിക്കായി കൂടുതൽ പണം നീക്കിവെക്കുക. 2023 ആവുമ്പോഴേക്കും നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും, കോവിഡ് പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾ മുന്നിലുള്ളതിനാൽ ഉദ്ഘാടനം വൈകിയേക്കുമെന്ന സൂചനയും ഖത്തർ ഗതാഗത മന്ത്രി നൽകി. പ്ലാൻ അടക്കമുള്ള എഞ്ചിനീയറിങ് ജോലികൾ ഒക്കെ പൂർത്തീകരിച്ചെന്നും, സ്പോൺസർഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ഏറെ വൈകാതെ നിർണ്ണയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഖത്തർ റെയിൽ, ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ തുടങ്ങിയവയ്ക്കാണ് അതത് രാജ്യങ്ങളിലെ നിർമാണചുമതല. പദ്ധതി പ്രാവർത്തികമായാൽ യാത്രക്കും ചരക്കുനീക്കത്തിനും സമാനതകളില്ലാത്ത സൗകര്യമാണ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലവിൽ വരിക.


Latest Related News