Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ദേശീയ ദിന പരേഡ് : വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

December 15, 2021

December 15, 2021

ദോഹ : രാജ്യത്തിന്റെ ദേശീയദിനം വിപുലമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഖത്തർ. ഇതിന്റെ ഭാഗമായി, വാഹന ഉടമകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഡിസംബർ 15 മുതൽ 21 വരെ, ഒരു ആഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമാവുന്ന വാഹനങ്ങൾക്കുള്ള നിർദേശങ്ങൾ പങ്കുവെച്ചത്. 


വാഹനങ്ങളുടെ ചില്ലുകളിൽ ഒരുതരത്തിലുള്ള നിറങ്ങളും പെയിന്റ് ചെയ്യാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേശീയദിനത്തോട് അനുബന്ധിച്ച് വാഹനത്തിന്റെ കളർ മാറ്റാനും പാടില്ല. വാഹനങ്ങൾ അലങ്കരിക്കുമ്പോൾ ഇരുനമ്പർ പ്ലേറ്റുകളും കൃത്യമായി കാണാൻ കഴിയുന്നുണ്ട് എന്നും ഉറപ്പുവരുത്തണം. വാഹനങ്ങളുടെ ജനലുകളിലൂടെ കയ്യും തലയും പുറത്തിടരുത് എന്നും അധികൃതർ ഓർമപ്പെടുത്തി. സൈനികവാഹനങ്ങൾ അണിനിരക്കില്ലെന്ന് പ്രഖ്യാപിച്ച പരേഡിൽ കാലാൾ പടയാണ് ഇത്തവണത്തെ മുഖ്യ ആകർഷണം.


Latest Related News