Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് വോളണ്ടിയർമാരായി മികച്ച സേവനം നടത്തിയ ജീവനക്കാരെ ഗ്രാൻഡ്മാൾ ആദരിച്ചു

December 18, 2022

December 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് ഫുട്ബോളില്‍ വോളണ്ടിയര്‍മാരായി സേവനമനുഷ്ടിച്ച ജീവനക്കാരെ ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ്.ആദരിച്ചു.
സ്ഥാപനത്തിലെ 12 ജീവനക്കാരാണ് ലോകകപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ സേവനമനുഷ്ടിച്ചത്.
കായിക മേഖലയ്ക്ക് എന്നും വലിയ പ്രാധാന്യം നല്‍കുന്ന സ്ഥാപനമാണ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കെറ്റെന്ന് റീജന്‍സി ഗ്രൂപ്പ് എം ഡിയും, ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ അന്‍വര്‍ അമീന്‍ ചേലാട്ട് പറഞ്ഞു.

താഴെക്കിടയിൽ നിന്നും നല്ല കായിക പ്രതിഭകളെ കണ്ടെത്തി  വളർത്തികൊണ്ടുവരുന്നതിനുള്ള പല പദ്ധതികൾക്കും ഈ ലോകകപ്പ് കാരണമാകുമെന്നും കേരളവുമായി വളരെ അടുത്തുകിടക്കുന്ന ഖത്തർ ലോകകപ്പ്  കേരളത്തിലെ ഫുട്‍ബോൾ മേഖലയിൽ പ്രചോദനാത്മകമായ  മാറ്റങ്ങൾക്കിടയാക്കുമെന്നും അൻവർ അമീൻ ചേലാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

വോളണ്ടിയർമാരായി മികച്ച സേവനം നടത്തിയ 12 ജീവനക്കാരും ലോകകപ്പിൽ അവരുടെ കയ്യൊപ്പ് അടയാളപ്പെടുത്തിയിരിക്കുകയാണെന്ന് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജിണൽ ഡെയരക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News