Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ലോകകപ്പിനെതിരെ ജർമൻ മന്ത്രിയുടെ പ്രസ്താവനയെ ജിസിസി അപലപിച്ചു,കൊളോണിയൽ മനസികാവസ്ഥയെന്ന് ഗൾഫ് ടൈംസ് പത്രാധിപർ

October 29, 2022

October 29, 2022

അൻവർ പാലേരി 
ദോഹ : ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ജർമൻ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു.വിഷയത്തിൽ  ഖത്തറിലെ ജർമൻ സ്ഥാനപതി ഡോ ക്ലോഡിയസ് ഫിഷ്ബാക്കിനെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം വിശദീകരണം ആരാഞ്ഞതിനു പിന്നാലെ ഗൾഫ് സഹകരണ കൗൺസിലും പ്രതിഷേധവുമായി രംഗത്തെത്തി.

നാൻസി വീസറിന്റെ പ്രസ്താവനയെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ഡോ നായിഫ് ഫലാഹ് എം അൽ ഹജ്‌റഫ് അപലപിച്ചു.നയതന്ത്ര മാനദണ്ഡങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് നാൻസി വീസറിന്റെ പ്രസ്താവനയെന്നും ജർമനിയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിരുദ്ധമായ തരത്തിൽ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അർഹിക്കുന്ന നേട്ടങ്ങളിലൂടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ വലിയ വിജയങ്ങളിലേക്കാണ് ഖത്തർ നീങ്ങുന്നതെന്നും  പരസ്പര ബഹുമാനത്തിന്റെ ചട്ടക്കൂടിൽ രാജ്യങ്ങൾക്കിടയിൽ പരിഷ്‌കൃത ആശയവിനിമയം കെട്ടിപ്പടുക്കുന്നതിലും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തർ ഭരണകൂടം വഹിച്ച മഹത്തായ പങ്കിനെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ,ജർമൻ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഖത്തറിലെ പ്രാദേശിക പത്രങ്ങളും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി.

കൊളോണിയൽ മാനസികാവസ്ഥയോടെ ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിനുപകരം കുടിയേറ്റക്കാർ, ഊർജം തുടങ്ങിയ ജർമ്മനിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രിയെ ഉപദേശിക്കുന്നതായി ഗൾഫ് ടൈംസിന്റെ ചീഫ് എഡിറ്റർ ഫൈസൽ അബ്ദുൽഹമീദ് അൽ മുദാഹ്ക പ്രതികരിച്ചു.ഖത്തർ ലോകകപ്പിനെതിരായ പ്രകോപനപരമായ പ്രസ്താവനകൾ മാധ്യമനുണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രതികരിച്ച പ്രമുഖ അറബ് ദിനപത്രമായ അൽ ശർഖ് പത്രാധിപർ സാദിഖ് അൽ-അമ്മാരി,ഖത്തറിലെ ജർമൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്തു.

സുപ്രധാന സ്പോർട്സ് ടൂർണമെന്റുകൾ നൽകുന്നതിന് മുമ്പ് രാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്നായിരുന്നു സി.എൻ.എൻ ജർമൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നാൻസി പറഞ്ഞത്.

നാൻസിയുടെ പ്രസ്താവന ഖത്തർ അപലപിക്കുകയും വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് പറയുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.. ലോക കപ്പ് വിമർശനത്തിന്റെ പേരിൽ ആദ്യമായിട്ടാണ് ഒരു പാശ്ചാത്യൻ രാജ്യത്തിലെ സ്ഥാനപതിയെ ഖത്തർ വിളിച്ചുവരുത്തുന്നത്.

"ഖത്തർ സന്ദർശിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് മന്ത്രി നടത്തിയ പരാമർശം നയതന്ത്ര ബന്ധങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ്. ഖത്തറും ജർമ്മനിയും എല്ലാ മേഖലകളിലും ശക്തമായ ബന്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും," ഖത്തർ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News