Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സൈനികവാഹനങ്ങളുടെ അകമ്പടിയില്ല, ഖത്തർ ദേശീയ ദിന പരേഡിൽ ഇത്തവണ കാലാൾ പട മാത്രം

December 15, 2021

December 15, 2021

ദോഹ : ഈ വരുന്ന ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്ന ഖത്തർ ദേശീയ ദിനത്തിന്റെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. കോർണിഷിൽ അരങ്ങേറാറുള്ള പ്രത്യേക പരേഡിൽ ഇത്തവണ സൈനികവാഹനവ്യൂഹങ്ങൾ അണിനിരക്കില്ലെന്നും, പകരം, കാലാൾപടയുടെ പ്രത്യേക ദൃശ്യവിരുന്ന് ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. ഖത്തർ ടീവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മേജർ ജനറൽ സാലിം ബിൻ ഫഹദ് അൽ അഹ്ബാബിയാണ് പരിപാടിയുടെ വിവരങ്ങൾ പങ്കുവെച്ചത്. 

ലോകത്തെങ്ങും ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത പ്രത്യേക പരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നതെന്നും, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടാൽ ആസ്വാദനഭംഗി കുറഞ്ഞുപോവുമെന്നും മേജർ കൂട്ടിച്ചേർത്തു. പ്രതിരോധമന്ത്രിയുടെ മുൻപാകെ പരേഡ് അവതരിപ്പിച്ച്, അനുമതി വാങ്ങിയ ശേഷമാണ് കാലാൾപടയുടെ പരിപാടികൾ പരേഡിൽ ഉൾകൊള്ളിച്ചതെന്നും അദ്ദേഹം അറിയിച്ചു. കോർണിഷിൽ നിരവധി പരിപാടികൾ ഒരേസമയം അരങ്ങേറുന്നതിനാലാണ് സൈനികവാഹനങ്ങൾ ഇത്തവണ ഒഴിവാക്കിയതെന്നും മേജർ വിശദീകരിച്ചു. റഷ്യയിൽ അടക്കം പരിപാടികൾ അവതരിപ്പിച്ച, പരിചയസമ്പന്നരായ ആളുകളാണ് പരേഡിലെ പരിപാടികളിൽ പങ്കെടുക്കുകയെന്നും സാലിം വ്യക്തമാക്കി.


Latest Related News