Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെത്തിയപ്പോൾ ഇംഗ്ലീഷ് ആരാധകർ മര്യാദക്കാരായി,സ്റ്റേഡിയങ്ങളിലെ മദ്യനിരോധനം അനിവാര്യമെന്ന് ബ്രിട്ടീഷ് പോലീസ് മേധാവി

November 29, 2022

November 29, 2022

ന്യൂസ് ഏജൻസി
ദോഹ : ലോകകപ്പ് വേദികളിൽ പലപ്പോഴും അപമര്യാദയായി പെരുമാറി വാർത്തകളിൽ ഇടം പിടിക്കാറുള്ള ഇംഗ്ലീഷ് ഫുട്‍ബോൾ ആരാധകർ ഖത്തറിലെത്തിയപ്പോൾ മാര്യാദക്കാരായോ?അത്തരമൊരു സൂചനയാണ് ബ്രിട്ടീഷ് ഫുട്‍ബോളിംഗ് പൊലീസിന് ഖത്തറിൽ നേതൃത്വം നൽകുന്ന ചീഫ് കോൺസ്റ്റബിൾ മാർക് റോബെർട്സ് നൽകുന്നത്.ഖത്തർ ലോകകപ്പ് ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു ഇംഗ്ലീഷ് ആരാധകനെതിരിൽ പോലും നടപടിയെടുക്കേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം ലഭ്യമാക്കാതിരുന്ന ഖത്തറിന്റെ നടപടിയെ പ്രശംസിച്ച അദ്ദേഹം ബ്രിട്ടീഷ് ഫുട്‍ബോൾ മൈതാനങ്ങളിൽ മദ്യത്തിനുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്താനുള്ള തീരുമാനത്തെ പ്രതിരോധിക്കണമെന്നും മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഈ വർഷം ആദ്യം നടന്ന വനിതാ യൂറോകപ്പിൽ  കണ്ട "ആവേശകരവും എന്നാൽ സൗഹൃദപരവുമായ" അന്തരീക്ഷമാണ് ഖത്തർ ലോകകപ്പിലും അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്റിന്റെ ആദ്യ ഒമ്പത് ദിവസങ്ങളിൽ അറസ്റ്റുകളോ അനിഷ്ട സംഭവങ്ങളോ  റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം  ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ആരാധകരുടെ "മാതൃകാപരമായ" പെരുമാറ്റത്തിന് പ്രശംസിക്കുകയും ചെയ്തു.

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച ഇംഗ്ലണ്ടും വെയിൽസും തമ്മിൽ നടക്കുന്ന 'ബ്രിട്ടീഷ് യുദ്ധം' എന്നറിയപ്പെടുന്ന അവസാന ഗ്രൂപ്പ് ബി മത്സരത്തിലും ആരാധകർ ഇതേ അച്ചടക്കം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  റോബർട്ട്സ് കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News